ആഴ്ചകൾക്കു മുൻപുണ്ടായ മലയിടിച്ചിലിൽ വീണു കിടക്കുന്ന മണ്ണ് നീക്കം ചെയ്യാൻ താമസിക്കുന്നതോടെ,
കൊച്ചി-ധനുഷ്കോടി ദേശീയപാതക്ക് സമീപം ദുരന്തഭീഷണിയിൽ കഴിയുകയാണ് 23 കുടുംബങ്ങൾ. മണ്ണ് നീക്കം ചെയ്യാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് കരുതുന്നത്. ഇക്കാലമത്രയും ഈ കുടുംബങ്ങൾ അപകട ഭീഷണിയിൽ കഴിയേണ്ട അവസ്ഥയാണ്. 23 families in danger near Kochi-Dhanushkodi National Highway
ദേവികുളം ഇറച്ചിൽ പാറയിലാണ് രണ്ടാഴ്ച മുൻപുണ്ടായ കനത്ത മഴയിൽ മലയിടിച്ചിലുണ്ടായത്. മഴ കനത്താൽ ഇടിഞ്ഞു കിടക്കുന്ന മണ്ണും കല്ലും വിണ്ടുകീറി നിൽക്കുന്ന ഭാഗവും താഴേക്ക് പതിച്ച് വൻ അപകടമുണ്ടാകും.
നൂറു മീറ്ററിലധികം മല നിരങ്ങി താഴേക്ക് ഇരുന്നതതോടെ നിരങ്ങി നീങ്ങിയതിനു മുകളിലെ വനമേഖലയിലും സമാന രീതിയിൽ മലയിൽ 100 മീറ്ററിലധികം ദൂരത്ത് ഭൂമി വിണ്ടുകീറി അപകടാവസ്ഥയിലായിരിക്കുകയാണ്.
ഇതിനു സമീപത്താണ് 23 കുടുംബങ്ങൾ കഴിയുന്നത്. അപകടഭീഷണിയെ തുടർന്ന് വീടുകൾ ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട് റവന്യു അധികൃതർ നോട്ടിസ് നൽകിയെങ്കിലും ഭൂരിഭാഗം പേരും വീടുകളിൽ തന്നെ കഴിയുകയാണ്. ഒരു മലയുടെ ഭൂരിഭാഗവും താഴേക്ക് ഇടിഞ്ഞുകിടക്കുകയാണ്.