മലപ്പുറത്ത് 21 വയസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം കോവൂരിൽ 21കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കോക്കൂർ തെക്കുമുറി വാളത്ത് വളപ്പിൽ രവീന്ദ്രന്റെ മകൾ കാവ്യ (21)യെ തൂങ്ങിയ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
കിടപ്പുമുറിയിൽ കയറി വാതിൽ അടച്ച കാവ്യയെ ഏറെ നേരം പുറത്തുകാണാനായില്ല. പിന്നാലെ വീട്ടുകാർ പരിശോധിച്ചപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു.
ഉടൻ തന്നെ യുവതിയെ ചങ്ങരംകുളത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളത്ത് ലോജിസ്റ്റിക്സ് പഠനം നടത്തുന്ന വിദ്യാർത്ഥിനിയായിരുന്നു കാവ്യ. രണ്ടാഴ്ച മുൻപാണ് അവൾ വീട്ടിലെത്തിയത്.
മൃതദേഹം ആദ്യം ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. തുടർന്ന് എസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്‍ക്വസ്റ്റ് നടത്തി.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: ബിന്ദു. സഹോദരൻ: ഋതിക്.