21-കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനി വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ ആണ് സംഭവം. ജ്യോതി സിങ് (21) ആണ് മരിച്ചത്.ബബ്‌നി സ്വദേശിനിയാണ് മരിച്ച ജ്യോതി സിങ്.21-year-old nursing student found hanging in rented room
പെണ്‍കുട്ടിയുടെ കുടുംബത്തെ മരണവിവരം അറിയിച്ചിട്ടുണ്ട്.
കേസരി കുഞ്ച് കോളനിയിലെ വാടകമുറിയിലാണ് സംഭവം നടന്നത്. ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിനിയായ ജ്യോതിയുടെ മരണം സംബന്ധിച്ച വിവരങ്ങൾ തിങ്കളാഴ്ച രാവിലെയോടെയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് സിറ്റി പോലീസ് സൂപ്രണ്ട് കുമാര്‍ രണ്‍വിജയ് സിംഗ് പറയുന്നു.
പെൺകുട്ടി താമസിച്ച വാടക മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് സംഘവും പോലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.