ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തി
കൊച്ചി: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അർധനഗ്നയായി അവശനിലയില്‍ കണ്ടെത്തിയ 20 കാരിയുടെ നില അതീവ ഗുരുതരം. പെൺകുട്ടിയെ ആക്രമിച്ച തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരേ ഗുരുതര വകുപ്പുകൾ ചുമത്തിയെന്ന് പോലീസ് അറിയിച്ചു.(20-Year-Old critically injured in kochi, Man in Custody)
യുവാവ് പെൺകുട്ടിയുടെ വീട്ടിലേക്കെത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയതായി ഡി.വൈ.എസ്.പി. വി.ടി. ഷാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവതിക്ക് ദേഹോപദ്രവം ഏറ്റിറ്റുണ്ട്. ആരോഗ്യനിലയിൽ ഒന്നും പറയാനായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച ഉച്ചയ്ക്കാണ് കഴുത്തില്‍ കയര്‍ മുറുകി, അര്‍ധനഗ്നയായ നിലയിൽ 20-കാരിയായ യുവതിയെ കണ്ടെത്തുകയായിരുന്നു. സമീപത്ത് കൂടെ പോയ ബന്ധുവാണ് യുവതിയെ അവശനിലയിൽ കണ്ടെത്തുന്നത്. കൈയ്യിലെ മുറിവിൽ ഉറുമ്പരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.