web analytics

അമ്മ പിളർപ്പിലേക്കോ?; ഫെഫ്കയെ സമീപിച്ച് 20 അംഗങ്ങൾ, ട്രേഡ് യൂണിയൻ രൂപീകരിക്കാൻ നീക്കം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോട്ടിനെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ ഭാഗമായി മലയാള താരസംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന. അഭിനേതാക്കൾക്ക് ട്രേഡ് യൂണിയൻ സ്വഭാവത്തോടെയുള്ള സംഘടന വേണമെന്ന് ആവശ്യപ്പെട്ട് ഇരുപതോളം പേർ രംഗത്തെത്തി. ഇക്കാര്യവുമായി ഇവർ വിവിധ ട്രേ‍ഡ് യൂണിയനുകളുടെ കൂട്ടായ്മയായ ഫെഫ്കയെ സമീപിച്ചു.(20 members from AMMA approach FEFKA, move to form trade union)

എന്നാൽ അമ്മ പിളർപ്പിലേക്ക് എന്നു പറയാൻ പറ്റില്ലെന്നും ട്രേഡ് യൂണിയൻ രൂപത്തിലുള്ള സംഘടന രൂപീകരിക്കുന്ന കാര്യത്തെക്കുറിച്ചാണ് ആലോചന നടന്നത് എന്നാണ് തന്റെ വിവരമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. അമ്മ അതിലെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെന്നും രാഷ്ട്രീയ പാർട്ടികളെപ്പോലെ പെരുമാറാൻ കഴിയില്ലെന്നും അമ്മ നേതൃത്വം പലപ്പോഴും വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ തന്നെ തുടങ്ങുകയും ചെയ്തിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർ‍ട്ട് പുറത്തു വന്നതിനു ശേഷമുണ്ടായ ദുർബലമായ പ്രതികരണം അമ്മയ്ക്കുള്ളിൽ തന്നെ പൊട്ടിത്തെറികൾക്ക് വഴി വെച്ചിരുന്നു. ഇതിനു പിന്നാലെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്. ഇതിനിടെയാണ് സംഘടനയിലെ 20ഓളം അംഗങ്ങൾ ട്രേ‍ഡ് യൂണിയൻ രൂപീകരിക്കുന്ന കാര്യങ്ങളുമായി ഫെഫ്ക ചെയർമാൻ സിബി മലയിലിനെയും ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെയും കാണുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

കേരളം ആരുടെ കൈകളിലേക്ക്? ചരിത്രം തിരുത്തുമോ അതോ ആവർത്തിക്കുമോ? വിധിയെഴുത്തിന്  നാളെ ബൂത്തിലേക്ക്

കേരളം ആരുടെ കൈകളിലേക്ക്? ചരിത്രം തിരുത്തുമോ അതോ ആവർത്തിക്കുമോ? വിധിയെഴുത്തിന്  നാളെ ബൂത്തിലേക്ക് തിരുവനന്തപുരം: വിവാദങ്ങളും...

Other news

‘വീട്ടിലെ വോട്ട്’ പട്ടികയിൽ പേര്; ബൂത്തിലെത്തിയപ്പോൾ വോട്ട് കഴിഞ്ഞു, വയോധികക്ക് വോട്ട് നഷ്ടമായി

‘വീട്ടിലെ വോട്ട്’ പട്ടികയിൽ പേര്; ബൂത്തിലെത്തിയപ്പോൾ വോട്ട് കഴിഞ്ഞു, വയോധികക്ക് വോട്ട്...

വോട്ടർ അറിയാതെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തി? കോഴിക്കോട് ഗുരുതര ആരോപണം

വോട്ടർ അറിയാതെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തി? കോഴിക്കോട് ഗുരുതര ആരോപണം കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനിടെ...

വൃത്തിയില്ലാത്ത ടോയ്‌ലറ്റ് ഫോട്ടോ എടുത്താൽ 1000 രൂപ! ‘ക്ലീൻ ടോയ്‌ലറ്റ് ചലഞ്ച്’ പദ്ധതിയുമായി കേന്ദ്രം

വൃത്തിയില്ലാത്ത ടോയ്‌ലറ്റ് ഫോട്ടോ എടുത്താൽ 1000 രൂപ! ‘ക്ലീൻ ടോയ്‌ലറ്റ് ചലഞ്ച്’...

വോട്ട് ‘ഫസ്റ്റ്’, വിവാഹം ‘നെക്സ്റ്റ്’! വൈറലായി ഒരു വോട്ട്

വോട്ട് 'ഫസ്റ്റ്', വിവാഹം 'നെക്സ്റ്റ്'! വൈറലായി ഒരു വോട്ട് കൽപ്പറ്റ: ജീവിതത്തിലെ ഏറ്റവും തിരക്കേറിയ...

കർഷകരുടെ കണ്ണീർ! കോഴിവളർത്തൽ മേഖല തകർച്ചയുടെ വക്കിൽ

കർഷകരുടെ കണ്ണീർ! കോഴിവളർത്തൽ മേഖല തകർച്ചയുടെ വക്കിൽ വടക്കഞ്ചേരി: കടുത്ത വേനലും പാചകവാതക ക്ഷാമവും...

ഏഴ് വർഷം പഴക്കമുള്ള പടക്കങ്ങൾ പൊട്ടിത്തെറിച്ചു; പൊലിസ് സ്റ്റേഷനിൽ സ്ഫോടനം

ഏഴ് വർഷം പഴക്കമുള്ള പടക്കങ്ങൾ പൊട്ടിത്തെറിച്ചു; പൊലിസ് സ്റ്റേഷനിൽ സ്ഫോടനം കൊല്ലം: കടയ്ക്കൽ...

Related Articles

Popular Categories

spot_imgspot_img