ഇന്നു മുതൽ 9 സിം കാർഡുകളിൽ കൂടുതൽ കൈവശം വച്ചാൽ രണ്ടുലക്ഷം പിഴ;അനുമതിയില്ലാതെ ബിസിനസ് മെസേജുകൾ അയച്ചാലും പണി കിട്ടും; ടെലികോം മാറ്റങ്ങള്‍ അറിയാം

രാജ്യത്തെ ടെലികോം നിയമത്തില്‍ ഏറെ നിര്‍ണ്ണായകമായ മാറ്റങ്ങളാണ് ഇന്നു മുതൽ നിലവില്‍ വരുന്നത്. കൈവശം വയ്ക്കാവുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ തുടങ്ങി നിരവധിയുണ്ട് മാറ്റങ്ങള്‍.2 lakh fine for carrying more than 9 SIM cards from today

നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷയിലും പിഴയിലുമെല്ലാം വലിയ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതിലൂടെ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നായി മാറിയിരിക്കുകയാണ് ടെലികോം സേവനങ്ങള്‍.

ഒരാള്‍ക്ക് നിയമപരമായി കൈവശം വയ്ക്കാന്‍ കഴിയുന്ന സിം കാര്‍ഡുകളുടെ എണ്ണം ഒന്‍പതായാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരാളുടെ തിരിച്ചറിയല്‍ രേഖ നല്‍കി എടുക്കാന്‍ കഴിയുന്ന കണക്ഷനുകളുടെ എണ്ണമാണിത്.

ജമ്മു കാശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിനും നിയന്ത്രണമുണ്ട്. ഇവിടെ ആറ് കണക്ഷനുകള്‍ മാത്രമേ എടുക്കാന്‍ കഴിയൂ. ഇത് ലംഘിച്ചാല്‍ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് പിഴ.

നിയമലംഘനം ആദ്യം പിടികൂടുമ്പോള്‍ അമ്പതിനായിരം രൂപ പിഴയീടാക്കും. ഇത് വീണ്ടും അവര്‍ത്തിച്ചാല്‍ അത് രണ്ട് ലക്ഷം രൂപവരെയായി ഉയരും.

വ്യാജ രേഖകള്‍ നല്‍കിയോ മറ്റൊരാളുടെ രേഖ അയാളുടെ അനുമതിയില്ലാതെ ബലമായി ഉപയോഗിച്ച് സിം കാര്‍ഡ് എടുത്താല്‍ ശിക്ഷ കടുക്കും. 3 വര്‍ഷം തടവും അമ്പത് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

ഉപഭോക്താവിന്റെ അനുമതിയില്ലാതെ ബിസിനസ് മെസേജുകൾ അയച്ചാല്‍ മൊബൈല്‍ സേവന കമ്പനികള്‍ക്കും ശിക്ഷയുണ്ട്. രണ്ട് ലക്ഷം രൂപ വരെയുള്ള പിഴയാണ് ശിക്ഷ ലഭിക്കുക.

നിയമലംഘനം ആവര്‍ത്തിച്ചാൽ സേവനം വിലക്കുന്നത് വരെ ശിക്ഷ വരാം.മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നതാണ് നിയമത്തിലെ മറ്റൊരു പ്രധാന മാറ്റം.

സ്വകാര്യഭൂമിയിലാണെങ്കിലും ടവര്‍ സ്ഥാപിക്കുന്നതിനോ ടെലികോം ലൈന്‍ വലിക്കുന്നതിനോ ഉടമയുടെ അനുമതി ആവശ്യമില്ല. സര്‍ക്കാര്‍ തലത്തിലുളള അനുമതി മാത്രം മതി.

യുദ്ധം പോലെയുള്ള അടിയന്തര സാഹചര്യത്തില്‍ സര്‍ക്കാരിന് ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍ നിയന്ത്രിക്കാം. വേണ്ടി വന്നാല്‍ ഏറ്റെടുക്കുകയും ചെയ്യാം.

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടാകുന്ന സാഹചര്യത്തില്‍ വ്യക്തികളുടെ കോള്‍, സന്ദേശങ്ങള്‍ എന്നിവ സര്‍ക്കാരിന് നിരീക്ഷിക്കാന്‍ കഴിയും. സേവനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കാനുള്ള അനുമതിയും നിയമം കേന്ദ്രസര്‍ക്കാരിന് നല്‍കുന്നുണ്ട്.

എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്താപരമായ സന്ദേശങ്ങളില്‍ ഈ ഇടപെടല്‍ സാധ്യമല്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്കാക്കും ഈ പരിരക്ഷ ലഭിക്കുക. എന്നാൽ രാജ്യസുരക്ഷാ വിഷയങ്ങളിൽ ഇതും ബാധകമല്ല.

ടെലികോം മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് പുതിയ നിയമത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. മെസേജുകളും കോളുകളും ചോര്‍ത്തുകയോ സമാന്തര സേവനം നല്‍കുകയോ ചെയ്താല്‍ രണ്ട് കോടി രൂപവരെ പിഴയും 3 വര്‍ഷം തടവും ശിക്ഷ ലഭിക്കും.

സേവനങ്ങള്‍ അനധികൃതമായി ബ്ലോക്ക് ചെയ്താല്‍ 3 വര്‍ഷം തടവും 50 ലക്ഷം പിഴിയും ലഭിക്കും. അനധികൃതമായി വയര്‍ലെസ് ഉപകരണങ്ങള്‍ കൈവശം വച്ചാല്‍ അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് പിഴ.

spot_imgspot_img
spot_imgspot_img

Latest news

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

Other news

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു നാദാപുരം: വാഹന പരിശോധന നടത്തുന്നതിനിടെ സിവിൽ എക്സൈസ്...

ഇന്ന് മുതൽ മഴ കനക്കും

ഇന്ന് മുതൽ മഴ കനക്കും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന്...

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍ കോട്ടയം: കൈക്കൂലി കേസിൽ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍....

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി

ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടി കൊല്ലം: ജപ്തി ഒഴിവാക്കാനെന്ന വ്യാജേന...

ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം

ഹോട്ട്-എയര്‍ ബലൂണില്‍ വൻ തീപിടുത്തം സാവോ പോളോ: ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

Related Articles

Popular Categories

spot_imgspot_img