30 കോടി രൂപയുടെ ലഹരിമരുന്ന് വിഴുങ്ങി കേരളത്തിലെത്തിയ വിദേശ ദമ്പതിമാരെ ഡിആര്‍ഐ സംഘം പിടികൂടി. ടാന്‍സാനിയന്‍ ദമ്പതികളാണ് പിടിയിലായത്. ശരീരത്തിനുളളില്‍ പോയാലും ദഹിക്കാത്ത പ്രത്യേകതരം ടേപ്പില്‍ പൊതിഞ്ഞ് ഗുളിക രൂപത്തിലാണ് ഇവർ മയക്കുമരുന്ന് വിഴുങ്ങിയത്. ടാന്‍സാനിയന്‍ ദമ്പതികളാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍ സിന്റെ പിടിയിലായത്. (DRI nabs tanzanian couple from Kochi airport; cocaine worth Rs 30 cr recovered)
ഒമാനില്‍ നിന്നുളള വിമാനത്തിലാണ് ഇവര്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. കൊക്കെയ്ന്‍ ആണ് ഗുളിക രൂപത്തില്‍ ഇവര്‍ വിഴുങ്ങിയത്. ഇവരെ ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
പുരുഷന്റെ വയറ്റില്‍ നിന്നും രണ്ടു കിലോ കൊക്കെയ്‌നാണ് കണ്ടെടുത്തത്. 15 കോടിയോളം രൂപ വിലമതിക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീയുടെ വയറ്റിലും രണ്ടു കിലോ കൊക്കെയ്ന്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇത്രയധികം കോടിയുടെ ലഹരിമരുന്ന് വിഴുങ്ങിയത് പിടികൂടുന്നത് ഇതാദ്യമാണ്. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഇവർ കൊച്ചിയില്‍ കൈമാറ്റം ചെയ്യാനാണ് മയക്കുമരുന്ന് കടത്തിയതെന്നാണ് ഡിആര്‍ഐ സംശയിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷണം തുടരുകയാണ്.
Read More: വയനാടിനെ വിറപ്പിച്ച ‘തോൽപ്പെട്ടി 17’ നെ മയക്കുവെടി വെക്കും; ഉത്തരവിറക്കി ചീഫ് വൈൽഡ് ലൈഫ് വാർഡൻ
Read More: കലിപൂണ്ട് കാലവർഷം; പതിനാല് ജില്ലകളിലും മഴ മുന്നറിയിപ്പ്, മൂന്നിടത്ത് റെഡ് അലേര്‍ട്ട്