News4media TOP NEWS
സ്ത്രീകളെ മർദിച്ചതിന് കസ്റ്റഡിയിലെടുത്തു; പിന്നാലെ ആശുപത്രി മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ മാറ്റം, നിയന്ത്രണങ്ങൾ ഇങ്ങനെ ഡൽഹിയിൽ ഒക്ടോബർ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കാരണം ഇതാണ്….. വ്യോമാക്രമണത്തിനും പേജർ, വാക്കിടോക്കി ആക്രമണങ്ങൾക്കും പിന്നാലെ ലെബനോനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ

1968ലെ വിമാനാപകടം: കാണാതായവരിൽ ഇനിയുമുണ്ട് മലയാളികൾ

1968ലെ വിമാനാപകടം: കാണാതായവരിൽ ഇനിയുമുണ്ട് മലയാളികൾ
October 1, 2024

ന്യൂഡൽഹി: 102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്നു ലേയിലേക്കു പോയ എഎൻ–12 വിമാനം 1968 ഫെബ്രുവരി ഏഴിനാണു കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായത്.1968 plane crash: Malayalees are still among the missing

വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതു വരെ കണ്ടെടുത്തിട്ടുള്ളു. തോമസ് ചെറിയാൻ, മൽഖാൻ സിങ്, ശിപായി നാരായൺ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെടുത്തത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പരേതനായ ഒ.എം.തോമസ് – ഏലിയാമ്മ ദമ്പതികളുടെ 5 മക്കളിൽ രണ്ടാമനായിരുന്ന തോമസ് ചെറിയാന് കാണാതാകുമ്പോൾ 22 വയസ്സായിരുന്നു.

മൽഖാൻ സിങ്ങിന്റെയും നാരായൺ സിങ്ങിന്റെയും വസ്ത്രങ്ങളിൽനിന്ന് ലഭിച്ച രേഖകളാണ് തിരിച്ചറിയാൻ സഹായിച്ചത്. തോമസ് ചെറിയാന്റെ ശരീരത്തിൽ നിന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ വിവരങ്ങളും ലഭിച്ചു. മഞ്ഞുമലയിൽ‍ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടം കിട്ടിയ വിവരം ഇന്നലെ ആറന്മുള പൊലീസാണ് വീട്ടിൽ എത്തി സഹോദരൻ തോമസ് തോമസിനെ അറിയിച്ചത്. പിന്നീട് കരസേന ആസ്ഥാനത്തു നിന്നും സന്ദേശം എത്തി.

കോട്ടയം ഇത്തിത്താനം കപ്പപ്പറമ്പിൽ കെ.കെ. രാജപ്പൻ, ആർമി സർവീസ് കോറിൽ ശിപായിയായിരുന്ന എസ്. ഭാസ്കരൻ പിള്ള, മെഡിക്കൽ കോറിന്റെ ഭാഗമായിരുന്ന പി.എസ്. ജോസഫ്, ബി.എം. തോമസ്, ക്രാഫ്റ്റ്സ്മാനായിരുന്ന കെ.പി. പണിക്കർ എന്നീ മലയാളികൾ ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ടായിരുന്നു.

2003ലാണ് ആദ്യമായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. 2005, 2006, 2013, 2019 വർഷങ്ങളിൽ വിമാനത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയിരുന്നു. 2019ലെ തിരച്ചിലിൽ 5 പേരുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തിരുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

സ്ത്രീകളെ മർദിച്ചതിന് കസ്റ്റഡിയിലെടുത്തു; പിന്നാലെ ആശുപത്രി മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം

News4media
  • Kerala
  • News
  • Top News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ മാറ്റം, നിയന്ത്രണങ്ങൾ ഇങ്ങനെ

News4media
  • Kerala
  • Top News

ഡൽഹിയിൽ ഒക്ടോബർ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കാരണം ഇതാണ്…..

News4media
  • Kerala
  • News
  • Top News

കാഞ്ഞിരപ്പള്ളിയിൽ ആളുമാറി കോളേജ് വിദ്യാർഥികളെ ആക്രമിച്ച് ക്വട്ടേഷൻ സംഘം; ആറു പേർക്കെതിരെ കേസ്

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]