തിരുവനന്തപുരം: ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ വാഹനമിടിച്ച് 19കാരൻ മരിച്ചു. വർക്കല അയന്തിയിയിൽ പുണർതം വീട്ടിൽ ആദിത്യനാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ശിവഗിരി ഉത്സവം കണ്ട് കൂട്ടുകാർക്കൊപ്പം മടങ്ങവെയാണ് അപകടമുണ്ടായത്.(19-year-old student died in an accident at thiruvananthapuram)
ശിവഗിരിയിൽ നിന്നും കൂട്ടുകാരൊന്നിച്ച് നടന്നാണ് ആദിത്യൻ വീട്ടിലേക്ക് പോയിരുന്നത്. ഈ സമയം പിന്നിൽ നിന്നും അമിത വേഗതയിൽ പാഞ്ഞെത്തിയ സ്കൂട്ടർ ആദിത്യനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പുത്തൻചന്ത തടിമില്ലിനു സമീപത്താണ് അപകടമുണ്ടായത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഐ.ടി.ഐ വിദ്യാർത്ഥിയാണ് ആദിത്യൻ.