പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്
മലപ്പുറം: മലപ്പുറത്ത് പതിനെട്ടുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ആമയൂർ സ്വദേശിയായ ഷൈമ സിനിവർ (18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാർത്ഥിയുടെ നിക്കാഹ് നടന്നത്.(18 year old student died in malappuram)
കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയുടെ ആൺസുഹൃത്തായ 19കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിക്ക് താല്പര്യമില്ലാതെയാണ് നിക്കാഹ് നടന്നതെന്ന് പോലീസ് പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നുമാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പ്രതികരിച്ചു.
പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് പിതാവ് ഹൃദയാഘാതം കാരണം മരണപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.