ആരും വിശ്വസിച്ചുപോകും ഈ ഓൺലൈൻ ജോലി തട്ടിപ്പ്; ഏറ്റുമാനൂർ സ്വദേശിയിൽ നിന്നും തട്ടിയത് 17 ലക്ഷം രൂപ ! ഒരാൾ അറസ്റ്റിൽ

ഓൺലൈൻ ജോലിയുടെ പേരിൽ ഏറ്റുമാനൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്ത 17 ലക്ഷത്തിലധികം രൂപ. ഓൺലൈൻ ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ്‌ ഏറ്റുമാനൂർ സ്വദേശിയായ യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയത്. സംഭവത്തിൽ മലപ്പുറം താനൂർ താഹ ബീച്ച് ഭാഗത്ത് കോളിക്കനകത്ത് വീട്ടിൽ ബഷീർ (48) എന്നയാളെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.

വിദേശകാർ കമ്പനിയായ RHINO CAR HIRE കമ്പനിയുടെ വ്യാജ ഓൺലൈൻ ലിങ്ക് നിർമ്മിച്ചാണ് ഇവർ പണം തട്ടിയെടുത്തത്. ഇയാളും സുഹൃത്തും ചേർന്ന് ഏറ്റുമാനൂർ സ്വദേശിയായ യുവാവിനോട്, ഓൺലൈൻ മാധ്യമം മുഖേന വീട്ടിലിരുന്ന് കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്ത്, പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ഈ കമ്പനിയുടെ കാർ വിൽപ്പന നടത്തുമ്പോൾ കിട്ടുന്ന കമ്മീഷൻ ലഭിക്കണമെങ്കിൽ അതിന്റെ കമ്മീഷനായി കുറച്ചു പണം വേറൊരു അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് പറഞ്ഞ് പലതവണകളായി ഇയാളിൽ നിന്നും 17 ലക്ഷത്തി അൻപത്തിയെണ്ണായിരം രൂപ തട്ടിയെടുക്കുകയായിരുന്നു.

ശാസ്ത്രീയമായ പരിശോധനയിൽ, പണം ബഷീറിന്റെ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണ സംഘത്തിൽ കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നോബിൾ പി.ജെ, എ.എസ്.ഐ ബൈജു കെ.വി, സി.പി.ഓ റോയ് വർഗീസ് എന്നിവരും ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. മുഖ്യപ്രതിക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.

Read Also: പൗരത്വ ഭേദഗതി നിയമം നാട്ടിലെ സാമൂഹിക ഐക്യം തകര്‍ക്കും, തമിഴ്‌നാട്ടില്‍ നടപ്പാക്കരുത്; നടൻ വിജയ്

spot_imgspot_img
spot_imgspot_img

Latest news

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

Other news

അടിച്ച് പല്ല് കൊഴിച്ചു; ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി

ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ...

ഒട്ടകത്തെ കൊന്നാൽ വിവരമറിയും; ഒരുകിലോ 600-700.. കശാപ്പ് പരസ്യം വൈറൽ; പിന്നാലെയുണ്ട് പോലീസ്

മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി...

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കഫെയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

കലൂർ: കലൂർ സ്റ്റേഡിയത്തിനടുത്ത് പ്രവർത്തിച്ചുവരുന്ന ഭക്ഷണശാലയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു....

Related Articles

Popular Categories

spot_imgspot_img