web analytics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന 16 ട്രെയിനുകൾ വൈകിയോടുന്നു; രണ്ട് ട്രെയിനുകൾ റദ്ദ് ചെയ്തു

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് മൂന്നിടങ്ങളിൽ റെയിൽവെ ട്രാക്കില്‍ മരം വീണതോടെ തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന 16 ട്രെയിനുകൾ വൈകിയോടുന്നു.

തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, കന്യാകുമാരി-കൊല്ലം മെമു, പുനലൂര്‍-മധുര, കത്ര – കന്യാകുമാരി ഹിമസാഗര്‍, കൊല്ലം പാസഞ്ചര്‍, മലബാര്‍ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി, ഷാലിമാര്‍ എക്‌സ്പ്രസ്, പുനലൂര്‍ പാസഞ്ചര്‍, പരശുറാം എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ്, ഹിമസാഗര്‍ എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ്, വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.

56322 നിലമ്പൂർ-ഷൊർണുർ പാസഞ്ചർ (നിലമ്പൂരിൽ നിന്ന് രാവിലെ 7മണിക്ക് പുറപ്പെടുന്നത്), 56323ഷൊർണുർ-നിലമ്പൂർ പാസഞ്ചർ (ഷൊർണുരിൽ നിന്ന് രാവിലെ 9മണിക്ക് പുറപ്പെടുന്നത്)ഈ രണ്ട് വണ്ടികളും ഇന്ന് റദ്ദ് ചെയ്തു.

ഇന്നലെ കനത്ത മഴയെ തുടർന്ന് റെയിൽവെ ട്രാക്കിൽ മൂന്നിടങ്ങളില്‍ മരം വീണിരുന്നു. അതേ സമയം, സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റ് 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് ഉള്ള ജില്ലകളില്‍ 3.30നും ഓറഞ്ച് അലര്‍ട്ട് ഉള്ള ജില്ലകളില്‍ 4 നും സൈറണ്‍ മുഴങ്ങും

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്...

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ; നടുക്കുന്ന ക്രൂരത!

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ;...

Related Articles

Popular Categories

spot_imgspot_img