ആദിശ്രീ കൂട്ടുകാർക്കും അധ്യാപകർക്കും പിറന്നാൾ ദിനത്തിൽ നൽകിയ സമ്മാനം; ഇങ്ങനെ വേണം പിറന്നാൾ ആഘോഷിക്കാൻ

നെ​ടു​ങ്ക​ണ്ടം: പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ സ​ഹ​പാ​ഠി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും 15,000 പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ സ​മ്മാ​നി​ച്ച് അഞ്ചാം ക്ലാസുകാരി ആ​ദി​ശ്രീ.

നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു.​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി ആ​ദി​ശ്രീ​യാ​ണ്​ പ​യ​ർ, ചോ​ളം വി​ത്തു​ക​ള്‍ നി​റ​ച്ച പാ​ക്ക​റ്റു​ക​ളു​മാ​യി കൂ​ട്ടു​കാ​ർ​ക്ക​രി​കി​ലെ​ത്തി​യ​ത്.

സ്‌​കൂ​ളി​ലെ 615 വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും 25 അ​ധ്യാ​പ​ക​ര്‍ക്കും വി​ത്ത് നി​റ​ച്ച പാ​ക്ക​റ്റു​ക​ള്‍ കുട്ടി ന​ല്‍കി.

പത്താം പിറന്നാൾ ആഘോഷിക്കാനാണ് ആതിശ്രീ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തത്.

ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ട​ക്കം വൃ​ക്ഷ​ത്തെ​ക​ള്‍ ന​ട്ടു പ​രി​പാ​ലി​ച്ച് പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്റെ സ​ന്ദേ​ശം പ​ക​ര്‍ന്നു ന​ല്‍കു​ന്ന ഈ ​കൊ​ച്ചു മി​ടു​ക്കി​യു​ടെ ഉ​ദ്യ​മം സ്‌​കൂ​ളും ഏ​റ്റെ​ടു​ത്തു.

മറ്റ് കുട്ടികൾ പിറന്നാൾ ആഘോഷിക്കാൻ മിഠായി നൽകുമ്പോൾ പച്ചക്കറി വിത്തുകൾ നൽകിയ ആദിശ്രീ സ്കൂളിലെ മറ്റ് കുട്ടികൾക്ക് മാതൃകയാവുകയാണ്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് വിതരണത്തിന് ആ​വ​ശ്യ​മാ​യ വി​ത്തു​ക​ള്‍ എ​ത്തി​ച്ച​ത്. ഓ​രോ സു​ഹൃ​ത്തി​നും ന​ല്‍കേ​ണ്ട വി​ത്തു​ക​ള്‍ അ​ച്ഛ​ന്‍ അ​നി​ല്‍കു​മാ​റി​നൊ​പ്പം ചേ​ര്‍ന്ന് ചെ​റി​യ പേ​പ്പ​ര്‍ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ആദിശ്രീ.

കുട്ടികൾക്ക് വിതരണം ചെയ്തത് കൂടാതെ സ്കൂൾ പ​രി​സ​ര​ത്തും പച്ചക്കറി വി​ത്തു​ക​ള്‍ ന​ട്ടു. മൂ​ന്നാം പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​ച്ച​ന്‍ അ​നി​ല്‍കു​മാ​ര്‍ സ​മ്മാ​നി​ച്ച പ്ലാ​വി​ന്‍ തൈ ​ന​ട്ടാ​ണ്​ ആദിശ്രീയുടെ തുടക്കം.

പി​റ​ന്നാ​ള്‍ ദി​ന​ത്തി​ലും പ​രി​സ്ഥി​തി ദി​ന​ത്തി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പ​ത്തും സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലും മ​റ്റു​മാ​യി ഇ​തി​ന​കം 1500 ല​ധി​കം തൈ​ക​ള്‍ ന​ട്ടി​ട്ടു​ണ്ട്.

തൈ​ക​ള്‍ വെ​റു​തെ ന​ട്ട് പോ​വു​ക മാ​ത്ര​മ​ല്ല, അ​വ​യെ വെ​ള്ള​വും വ​ള​വും ന​ല്‍കി പ​രി​പാ​ലി​ക്ക​ണ​മെ​ന്നും ആ​ദി​ശ്രീ ഓ​ര്‍മ​പ്പെ​ടു​ത്തു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ അറസ്റ്റിൽ

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ...

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ ‘തുമ്പ’ എത്തി

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ 'തുമ്പ' എത്തി തിരുവനന്തരപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞതിഥി...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

Related Articles

Popular Categories

spot_imgspot_img