ന്യൂഡൽഹി: വിമാനം ടേക്ക്ഓഫ് ചെയ്ത് 15 മിനിറ്റിനുള്ളിൽ എഞ്ചിനിൽ തീപിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി വൻ ദുരന്തം ഒഴിവാക്കി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ക്വാലാലംപുരിലേക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 199 വിമാനമാണ് തിരിച്ചിറക്കിയത്.15 minutes after takeoff the plane caught fire and was turned back
സാങ്കേതിക തകരാർ മൂലമാണ് തീ പടർന്നതെന്നാണ് പുറത്തുവരുന്ന വിവരം. വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവം. വിമാനത്തിൽ 130 യാത്രക്കാരുണ്ടായിരുന്നു. വിമാനത്താവളത്തിൽനിന്നും പുറപ്പെട്ട് 15 മിനിറ്റിനുള്ളിൽ തന്നെ എഞ്ചിനിൽ തീപിടിച്ചു. തുടർന്ന്, യാത്രക്കാർക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകി പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു.
സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. ആർക്കും പരിക്കുകളില്ല.