14 വയസ്സുകാരിയായ പെൺകുട്ടിയെ മൂന്ന് മാസത്തിനുള്ളിൽ ലൈംഗികമായി പീഡിപ്പിച്ചത് 200 പുരുഷന്മാർ.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നും പെൺകുട്ടിയെ പൊലീസും മനുഷ്യാവകാശ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തിയായപ്പോഴാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തത്.
പെൺകുട്ടിയെ പ്രായപൂർത്തിയാക്കുന്നതിനായി ലഹരിമരുന്നുകളും ഹോർമോണുകളും കുത്തിവച്ചിരുന്നെന്നും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി.
ബംഗ്ലദേശിലെ വീട്ടിൽ നിന്ന് ആണ് പെൺകുട്ടി ഒളിച്ചോടിയത്. സ്കൂളിൽ ഒരു വിഷയത്തിൽ തോറ്റതിനെ തുടർന്നാണ് ഈ കടുംകൈ ചെയ്തത്.
ഒളിച്ചോടിയ പെൺകുട്ടി സെക്സ് റാക്കറ്റിന്റെ കയ്യിൽ അകപ്പെടുകയായിരുന്നു. മൂന്ന് മാസത്തിനുള്ളിൽ 200 പുരുഷന്മാർ തന്നെ പീഡിപ്പിച്ചുവെന്നും പതിനാലുകാരി പറയുന്നു.
ഗുജറാത്തിലെ നാദിയാദിലേക്കാണ് ആദ്യം തന്നെ കടത്തിയതെന്നും അവിടെ വച്ച് ആദ്യത്തെ പീഡനം നടന്നെന്നുമാണ് ഇരയായ 14 വയസ്സുകാരി പറഞ്ഞത്.
. അറസ്റ്റിലായ പ്രധാന പ്രതി മുഹമ്മദ് ഖാലിദ് അബ്ദുൾ ബാപാരി (33) ആണ് ഇരകളെ വിവിധ നഗരങ്ങളിലേക്ക് കടത്തിയത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് നിയമം, എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
പെൺകുട്ടിയുടെ മൊഴി പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്ര പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ്, എക്സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷൻ, ഹാർമണി ഫൗണ്ടേഷൻ എന്നീ എൻജിഒകളും സംയുക്തമായാണ് രഹസ്യ ഓപ്പറേഷനിലൂടെയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ
അമേഠി: കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയതായി പരാതി. ഉത്തര്‍പ്രദേശിൽ അമേഠി ജഗദീഷ്പുരിലെ ഫസന്‍ഗന്‍ജ് കച്‌നാവ് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്.
ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. അന്‍സര്‍ അഹമ്മദ് (38) എന്നയാളെയാണ് രണ്ടാം ഭാര്യ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
സേബ്‌ജോള്‍, നസ്നീന്‍ ബാനു എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് ആക്രമണത്തിനിരയായ അന്‍സര്‍ അഹമ്മദിനുള്ളത്. എന്നാൽ രണ്ട് ഭാര്യമാരിലും അഹമ്മദിന് കുട്ടികള്‍ ഉണ്ടായിരുന്നില്ല.
ഇതേച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നതായാണ് പരിസരവാസികള്‍ പറയുന്നത്. ഇത്തരത്തില്‍ ശനിയാഴ്ച വാക്ക് തർക്കം രൂക്ഷമാകുകയും അന്‍സറിനെ രണ്ടാംഭാര്യ നസ്‌നീന്‍ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അന്‍സറിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ജഗദീഷ്പുരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ റായ്ബറേലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി.
രണ്ടാം ഭാര്യ നസ്നീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ജഗദീഷ്പുര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാഘവേന്ദ്ര അറിയിച്ചു.
റോഡരികിൽ പ്ലാസ്റ്റിക് ബാഗുകളിലാക്കി സ്ത്രീയുടെ വെട്ടിമാറ്റിയ തലയും ശരീരഭാഗങ്ങളും
കർണാടകയിൽ റോഡരികിൽ പ്ലാസ്റ്റിക് ബാഗുകളിലാക്കി സ്ത്രീയുടെ വെട്ടിമാറ്റിയ തലയും ശരീരഭാഗങ്ങളും കണ്ടെത്തി. കൊരട്ടഗരെയിലെ കൊളാല ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതക സംഭവം.
വഴിയാത്രക്കാരാണ് ഏഴു പ്ലാസ്റ്റിക് ബാഗുകളിൽ ശരീരഭാഗങ്ങൾ നിറച്ച നിലയിൽ കണ്ടത്. വിവരം അറിയിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
തുടർന്നുള്ള പരിശോധനയിൽ തലയും മറ്റ് ശരീരഭാഗങ്ങളും അടങ്ങിയ ഏഴ് പ്ലാസ്റ്റിക് ബാഗുകൾ കൂടി പൊലീസ് കണ്ടെത്തി.
കൊലപാതകത്തിന് പിന്നാലെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിൽ നിറച്ച് കാറിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു.
ചിമ്പുഗനഹള്ളി മുതൽ വെങ്കടപുര വരെയുള്ള ഗ്രാമപ്രദേശങ്ങളിൽ പല ഇടങ്ങളിലും മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നും, കൊലപാതകം മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടാകാമെന്നുമാണ് പൊലീസ് കരുതുന്നത്.
പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ട സ്ത്രീയുടെ തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.