web analytics

യുകെ ലിവർപൂളിൽ വീടിനു തീപിടിച്ച് അപകടം; 13 വയസ്സുകാരി പെൺകുട്ടിക്ക് ദാരുണാന്ത്യം !

ലിവർപൂളിന് സമീപമുള്ള വീടിന് തീപിടിച്ച് 13 വയസ്സുള്ള പെൺകുട്ടി മരിച്ചു, ഏഴ് പേർ രക്ഷപ്പെട്ടു. ഒരു പുരുഷനും സ്ത്രീയും അഞ്ച് കുട്ടികളും ആണ് രക്ഷപ്പെട്ടത്. പ്രസ്കോട്ടിലെ ടെറസുള്ള വീട്ടിൽ രാത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ കൂടുത അന്വേഷണം നടക്കുകയാണ്. കൗമാരക്കാരി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

പ്രെസ്കോട്ടിലെ കിംഗ്സ്‌വേയിലുള്ള ഒരു മിഡ്-ടെറസ് വീടിന്റെ ഒന്നാം നിലയിലെ പിൻവശത്തെ കിടപ്പുമുറിയിലാണ് ബുധനാഴ്ച വൈകുന്നേരം തീപിടുത്തം കണ്ടെത്തിയതെന്ന് മെഴ്‌സിസൈഡ് പോലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെ തീ അണച്ചതായും അയൽപക്കത്തെ വസ്തുവകകളിൽ തീയും പുകയും ഉണ്ടോ എന്ന് പരിശോധിച്ചതായും പോലീസ് പറഞ്ഞു.

കടം വാങ്ങിയിട്ടില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തു; സാക്ഷിയും റെഡി; 44 ലക്ഷം രൂപയോളം ഒഴിവാക്കി നൽകി കോടതി…!

സുഹൃത്തിൽ നിന്നും കടം വാങ്ങിയിട്ടില്ലെന്ന് യുവാവ് സത്യപ്രതിജ്ഞ ചെയ്തതോടെ രണ്ടുലക്ഷം ദിർഹം ( ഏകദേശം 44 ലക്ഷത്തോളം ഇന്ത്യൻ രൂപ) നൽകാനുള്ളതിൽ നിന്നും ഒഴിവാക്കി നൽകി യുവാവിനെ വെറുതെ വിട്ട് യു.എ.ഇ.യിലെ അൽ ഐൻ കോടതി.

മൂന്നു വർഷം മുൻപ് സുഹൃത്ത് തന്റെ കൈയ്യിൽ നിന്നും വാങ്ങിയ രണ്ടുലക്ഷം ദിർഹം കുടിശികയുണ്ടെന്ന് കാട്ടി യുവാവ് നൽകിയ പരാതിയാണ് ഇതോടെ തീർപ്പായത്. കടം നൽകിയതിന് തെളിവായി ഒരു സാക്ഷിയെക്കുടി കോടതിയിൽ പരാതിക്കാരൻ ഹാജരാക്കിയിരുന്നു.

എന്നാൽ വായ്പ സ്ഥിരീകരിക്കുന്നതിന് നിയമപരമായ തെളിവുകൾ ഒന്നും ഇല്ലാത്തതിനാലാണ് കോടതി കേസ് വെറുതേ വിട്ടത്. 50,000 ദിർഹത്തിന് മുകളിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് സാക്ഷി മൊഴി മാത്രം പോര നിയമപരമായ രേഖകളും വേണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു. ഇതിന് പിന്നാലെ കോടതിച്ചെലവുകൾ വാദി വഹിക്കണമെന്നും ഉത്തരവായി.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

Related Articles

Popular Categories

spot_imgspot_img