കൊച്ചി: ആലുവയിൽ നിന്ന് 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് ആണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ് സംഭവം.
എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടക വീട്ടിലാണ് കുട്ടി താമസിക്കുന്നത്. കടയിൽ സാധനം വാങ്ങിക്കാൻ പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു എന്നാണ് വിവരം.
ബംഗാൾ സ്വദേശികളുടെ മകളാണ് 12 വയസ്സുകാരി. ഇതേ സ്ഥലത്തുനിന്നു മറ്റു മൂന്ന് അതിഥി തൊഴിലാളികളെ കൂടി കാണാതായിട്ടുണ്ട്. ഇവർ കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് സംശയം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also: ക്ഷേത്രത്തില്‍ പൂജിക്കാന്‍ നല്‍കിയ നവരത്‌ന മോതിരം പണയം വെച്ചു; മേല്‍ശാന്തിയ്ക്ക് സസ്പെൻഷൻ
Read Also: ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചു; 4 കുട്ടികൾ ആശുപത്രിയിൽ
Read Also: ‘ഡ്രൈവർമാരെ അന്ധരാക്കരുത്’; എല്‍ഇഡി, എച്ച്‌ഐഡി ഉപയോഗിക്കരുതെന്ന് മോട്ടോർ വാഹനവകുപ്പ്