കോട്ടയം: കോട്ടയം കുറിച്ചിയിൽ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. ചങ്ങനാശ്ശേരി പായിപ്പാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ കുട്ടിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിയുന്നു.
അതേസമയം കുട്ടി വീടുവിട്ടിറങ്ങാനുള്ള കാരണം വ്യക്തമല്ല. ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. രാവിലെ ആറ് മണിയോടെ ട്യൂഷനായി വീട്ടിൽ നിന്നറങ്ങിയ കുട്ടി ട്യൂഷൻ സെന്ററിൽ എത്തിയിരുന്നില്ല. ട്യൂഷൻ സെന്ററിലുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് മാതാവ് ചിങ്ങനം പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പോലീസ് അന്വേഷണത്തിൽ കുട്ടി വിദേശത്തുള്ള പിതാവിന് വാട്സ്‌ആപ്പിൽ ഗുഡ് ബൈ എന്ന സന്ദേശം അയച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കുട്ടി കൃഷ്ണപുരം ഭാഗത്തേയ്ക്ക് പോയതായും കണ്ടെത്തിയിരുന്നു.