യു.എ.ഇ.യില്‍ അനധികൃതമായി തുടരുന്നവര്‍ക്ക് പിഴയില്ലാതെ നാട്ടിലെത്താനുള്ള അവസാനദിനം 11 ദിവസം അകലെ. സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് കാലാവധി ഈമാസം 31- ന് അവസാനിക്കുകയാണ്. 11 more days of amnesty in UAE
പൊതുമാപ്പ് ആനുകൂല്യത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തവര്‍ പെട്ടെന്നുതന്നെ പൂര്‍ത്തീകരിച്ച് നിയമവിധേയമാകണമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു. പൊതുമാപ്പില്‍ രാജ്യം വിടുന്നവര്‍ക്ക് തിരിച്ചുവരാന്‍ നിയമതടസ്സങ്ങളില്ലെന്നതാണ് ഏറ്റവും വലിയ നേട്ടം.
പൊതുമാപ്പിലൂടെ നിയമവിധേയമായവര്‍ക്ക് യു.എ.ഇ. യില്‍ തുടര്‍ന്നും ജോലിചെയ്യാന്‍ ദുബായ് പൊതുമാപ്പ് കേന്ദ്രത്തില്‍ സേവനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നവംബര്‍ ഒന്നുമുതല്‍ രാജ്യത്ത് തുടരുന്നത് നിയമവിധേയമായിരിക്കണമെന്ന മുന്നറിയിപ്പു സര്‍ക്കാര്‍ പുറപ്പെടുവിച്ച് കഴിഞ്ഞു. മാത്രമല്ല പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കില്ലെന്നും അറിയിച്ചുകഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ നിയമലംഘകരായി കഴിയുന്നവര്‍ നാട്ടിലേക്ക് മടങ്ങാനോ താമസം നിയമവിധേയമാക്കാനോ ഉള്ള അവസാന ശ്രമത്തിലാണ്.
31- നുള്ളില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ നിയമവിരുദ്ധമായി തുടരുന്നവര്‍ക്കെതിേര ശക്തമായ നിയമനടപടികളായിരിക്കും സ്വീകരിക്കുക. അതിനായി നവംബര്‍ ഒന്നുമുതല്‍ പരിശോധന ശക്തമാക്കാനാണ് സാധ്യത. പിടിക്കപ്പെടുന്നവര്‍ക്ക് കനത്ത പിഴയും നാടുകടത്തലും ആജീവനാന്ത വിലക്കുമുണ്ടാകും.









