ഇ​ട​മ​ല​ക്കു​ടി​യി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള റേ​ഷ​നി​ൽ​നി​ന്ന്​ 10,000 കി​ലോ അ​രി മറിച്ചു വിറ്റു; പെ​ട്ടി​മു​ടി​ ഗോ​ഡൗ​ണി​ലെ രണ്ട് സ്റ്റോ​ർ കീ​പ്പ​ർ​മാർക്കെതിരെ നടപടി

മൂ​ന്നാ​ർ: ഇ​ട​മ​ല​ക്കു​ടി​യി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള റേ​ഷ​നി​ൽ​നി​ന്ന്​ 10,000 കി​ലോ അ​രി സ്വ​കാ​ര്യ​വി​പ​ണി​യി​ൽ മ​റി​ച്ചു​വി​റ്റെന്ന് റിപ്പോർട്ട്. സ്റ്റോ​ക്കി​ൽ 10 ട​ണ്ണി​ല​ധി​കം അ​രി​യു​ടെ കു​റ​വ്​ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പെ​ട്ടി​മു​ടി​യി​ലെ ഗോ​ഡൗ​ണി​ലെ​ സ്റ്റോ​ർ കീ​പ്പ​ർ​മാ​രാ​യ ര​ണ്ടു​പേ​രെ ചു​മ​ത​ല​യി​ൽ​നി​ന്ന്​ നീ​ക്കി. ഗി​രി​ജ​ൻ സൊ​സൈ​റ്റി മു​ൻ സെ​ക്ര​ട്ട​റി​യെ​യും സ​ഹോ​ദ​ര​നെ​യു​മാ​ണ് ചുമതലയിൽനിന്ന്​ നീ​ക്കി​യ​ത്.

സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ലെ ചി​ല താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​രി മ​റി​ച്ചു​വി​റ്റ​തെ​ന്നാ​ണ്​ പുറത്തുവരുന്ന വിവരം. ഇ​ട​മ​ല​ക്കു​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക്​ കഴിഞ്ഞ മാസത്തെ റേ​ഷ​ൻ 21 ദി​വ​സ​മാ​യി ത​ട​സ്സ​പ്പെ​ട്ട്​ കി​ട​ക്കു​ക​യാ​ണെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ റെ​യ്​​ഡും ന​ട​പ​ടി​യും. ക​ല​ക്ട​റു​ടെ ഇ​ട​പെ​ട​ലി​ൽ ഇ​ട​മ​ല​ക്കു​ടി​യി​ൽ അ​ഞ്ച​ര ട​ൺ റേ​ഷ​ൻ അരി അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ക്കു​ന്ന​തി​നും ന​ട​പ​ടിഎടുത്തു.

അ​ഞ്ച​ര ട​ൺ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ര​ണ്ടു റേ​ഷ​ൻ ക​ട​യി​​ലെ​ത്തി​യ​തോ​ടെ ഇന്നലെ രാ​വി​ലെ മു​ത​ൽ ഇ​ട​മ​ല​ക്കു​ടി​യി​ൽ റേ​ഷ​ൻ വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു.

ക​ല​ക്ട​ർ വി. ​വി​ഘ്നേ​ശ്വ​രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ദേ​വി​കു​ളം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ, ഇ​ട​മ​ല​ക്കു​ടി​യി​ൽ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള ഗി​രി​ജ​ൻ സൊ​സൈ​റ്റി അ​ധി​കൃ​ത​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പെ​ട്ടി​മു​ടി​യി​ലെ റേ​ഷ​ൻ ഗോ​ഡൗ​ൺ, സൊ​സൈ​റ്റി​ക്കു​ടി, പ​ര​പ്പ​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റേ​ഷ​ൻ ക​ട​ക​ൾ എ​ന്നി​വിടങ്ങളിൽ സന്ദർശനം നടത്തി. ഇ​ട​മ​ല​ക്കു​ടി​യി​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​തെ പെ​ട്ടി​മു​ടി​യി​ലെ ഗോ​ഡൗ​ണി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കുകയാണെന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.

പെ​ട്ടി​മു​ടി​യി​ലെ ഗോ​ഡൗ​ണി​ൽ​നി​ന്ന്​ പ്ര​ത്യേ​ക വാ​ഹ​ന സൗ​ക​ര്യ​മൊ​രു​ക്കി​യാ​ണ് അ​രി ഉ​ൾ​പ്പെ​ടെ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചത്. കഴിഞ്ഞ മാ​സം റേ​ഷ​ൻ അ​രി ഉ​ൾ​പ്പെ​ടെ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ മൂ​ന്നാ​ർ, മാ​ങ്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി പൊ​തു വി​പ​ണി​യി​ൽ​നി​ന്ന്​ കൂ​ടി​യ വി​ല ന​ൽ​കി​യാ​ണ് അവശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി മലപ്പുറം: 21 കാരിയായ യുവതി കൂട്ടിലങ്ങാടി...

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന ‘ഡ്രൈവർ അമ്മ’

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന 'ഡ്രൈവർ അമ്മ' 72 കാരിയായ മലയാളി മണിയമ്മയുടെ...

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം:...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കോഴിക്കോട്: സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കത്തിൽ യുവാവിനെ...

Related Articles

Popular Categories

spot_imgspot_img