കണ്ണൂർ: കണ്ണൂരിൽ തെങ്ങ് ദേഹത്തേക്ക് വീണ് 10 വയസുകാരൻ മരിച്ചു. കണ്ണൂർ പഴയങ്ങാടി മുട്ടത്താണ് അപകടം നടന്നത്. മൻസൂർ- സമീറ ദമ്പതികളുടെ മകൻ നിസാലാണ് മരിച്ചത്.(10 year old boy died in kannur)
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. വീടിനു സമീപം ജെസിബി ഉപയോഗിച്ചു തെങ്ങ് പിഴുതു മാറ്റുന്നതിനിടെയാണ് സംഭവം. തെങ്ങ് പിഴുതു മാറ്റുന്നതു കാണാനായി നിസാൽ അവിടെ പോയി നിന്നിരുന്നു. എന്നാൽ തെങ്ങ് ദിശ മാറി നിസാലിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് നിസാൽ.