വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ രേഖപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷംരൂപ പിഴ

ന്യൂഡൽഹി: വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷംരൂപ പിഴ.

ആദായനികുതി വകുപ്പിന്റെ ബോധവത്കരണ പ്രചാരണപരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2024-2025 വർഷത്തെ ആദായനികുതി റിട്ടേൺ (ഐ.ടി.ആർ.) സമർപ്പിക്കുമ്പോൾ വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകൾ, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള സാമ്പത്തിക താത്പര്യം, സ്ഥാവര സ്വത്ത്, ട്രസ്റ്റിയായുള്ള ട്രസ്റ്റുകൾ, മറ്റ്‌ ആസ്തികൾ തുടങ്ങിയവയെല്ലാം കൃത്യമായി രേഖപ്പെടുത്തണം.

ഇല്ലെങ്കിൽ 10 ലക്ഷംരൂപവരെ പിഴചുമത്തുകയും 2015-ലെ നികുതിനിയമപ്രകാരം നടപടിയെടുക്കുകയും ചെയ്യും.

ഇതിനകം ഐ.ടി.ആർ. സമർപ്പിച്ചവർക്ക് വിവരങ്ങളടങ്ങിയ എസ്.എം.എസ്. അയക്കും.

ഉഭയകക്ഷി കരാറുകൾ പ്രകാരം വിദേശ ആസ്തികളുണ്ടെന്ന് കണ്ടെത്തിയവരുമായും ബന്ധപ്പെടുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി.) അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Other news

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്ത വമ്പൻ കളക്ഷൻ !

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്തവമ്പൻ കളക്ഷൻ ! തിരുവനന്തപുരം:ഓണത്തിന്...

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ്

കള്ളും കുപ്പിയിലാക്കി ഇനി ബവ്കോയിലെത്തുമോ…? നീക്കവുമായി ടോഡി ബോർഡ് ശുദ്ധമായ കള്ള് കുപ്പിയിലടച്ച്...

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ പ്രാദേശിക അവധി...

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

Related Articles

Popular Categories

spot_imgspot_img