ഡൽഹി: കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1.43 ലക്ഷം കോടി രൂപയെന്ന് റിപ്പോർട്ട്. 42,272 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം പൊതു-സ്വകാര്യ ബാങ്കുകളിലായി ഇത്തരത്തിൽ കുമിഞ്ഞ് കൂടിയത്. സ്വകാര്യ ബാങ്കുകളിൽ 6087 കോടി രൂപയും പൊതുമേഖലാ ബാങ്കുകളിൽ 36,185 കോടി രൂപയുമാണ് അവകാശികളില്ലാതെ കിടക്കുന്നത്.അവകാശികളില്ലാത്ത പണം ഏറ്റവുമധികം കിടക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. 8086 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷത്തെ കണക്കനുസരിച്ച് ബാങ്കിലുള്ളത്.
ഏകദേശം 2.18 കോടി അക്കൗണ്ടുകളിലായിട്ടാണ് ഈ പണമുള്ളത്. ഇതിൽ ചെറിയ തുകകൾ മാത്രം നിക്ഷേപമുള്ള സാധാരണക്കാരായ ആളുകളുടെ അക്കൗണ്ടുകളുമുണ്ട്.പിഎൻബിയും കാനറാ ബാങ്കും ഉൾപ്പടെയുള്ളവയിലും കോടിക്കണക്കിന് രൂപ അവകാശികളില്ലാതെ കിടക്കുന്നുണ്ട്.
സ്വകാര്യ ബാങ്കുകളിൽ 6087 കോടി രൂപയും പൊതുമേഖലാ ബാങ്കുകളിൽ 36,185 കോടി രൂപയുമാണ് കെട്ടിക്കിടക്കുന്നത്. ഈ തുക ഡിപ്പോസിറ്റർ എജുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലാണ് ഇപ്പോൾ നിക്ഷേപിച്ചിട്ടുള്ളത്. നിക്ഷേപകനെയോ അവകാശികളേയോ കണ്ടെത്താനുള്ള നടപടികളുടെ ഫലമായി 5729 കോടി രൂപ മാത്രമാണ് മടക്കി നൽകാൻ സാധിച്ചതെന്ന് ആർബിഐയുടെ കണക്കുകൾ സൂചിപ്പിക്കുന്നു
Read Also : 08.11.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ