web analytics

ശബരിമല സ്വർണക്കൊള്ളയിൽ വൻ ഗൂഢാലോചന; ദേവസ്വം ഉദ്യോഗസ്ഥർ ഉൾപ്പെട്ടതായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി

ശബരിമല സ്വർണക്കൊള്ള കേസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റി.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർ ഉൾപ്പെട്ട വലിയ ഗൂഢാലോചനയാണെന്നും, താൻ സ്പോൺസറായി അപേക്ഷ നൽകിയതുമുതൽ ഗൂഢാലോചന ആരംഭിച്ചതാണെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി.

ലുലു ഗ്രൂപ്പ് വിശാഖപട്ടണത്ത്; 1222 കോടി രൂപ നിക്ഷേപത്തോടെ ഷോപ്പിങ് മാൾ പദ്ധതിക്ക് ആന്ധ്ര സർക്കാരിന്റെ അനുമതി

കൽപേഷ് ഉൾപ്പെടെ പദ്ധതിയുടെ ഭാഗം

ഗൂഢാലോചനയുടെ ഭാഗമായി കൽപേഷിനെ കൊണ്ടുവന്നതായും പോറ്റി മൊഴിയിൽ വ്യക്തമാക്കി.

സ്വർണം ചെമ്പായത് ഉൾപ്പെടെയുള്ള എല്ലാ ഘട്ടങ്ങളും പദ്ധതിപരമായ നീക്കമായിരുന്നുവെന്നും അന്വേഷണം വ്യക്തമാക്കുന്നു.

തട്ടിയെടുത്ത സ്വർണം പിന്നീട് പങ്കിട്ടെടുത്തതായും സംഘത്തിന് സംശയമുണ്ട്.

പോറ്റിയെ കസ്റ്റഡിയിൽ എടുക്കാൻ നീക്കം

കേസിൽ മുന്നോട്ട് പോകുന്ന അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് തന്നെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് അപേക്ഷ നൽകും.

വരും ദിവസങ്ങളിൽ കേസന്വേഷണത്തിൽ നിർണായക വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന.

ശബരിമല നട ഇന്ന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. വൈകിട്ട് നാലിന് സ്വർണ്ണം പൂശിയ ദ്വാരപാലക ശില്പങ്ങളുടെ പാളികൾ പുനഃസ്ഥാപിക്കും.

ഹൈക്കോടതിയുടെ സമ്മതത്തോടെയാണ് പുനഃസ്ഥാപനം.

ഹൈക്കോടതി അനുമതിയോടെയാണ് ഈ നടപടികൾ. ചെന്നൈയിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി തിരികെ കൊണ്ടുവന്ന പാളികളാണ് പുനഃസ്ഥാപിക്കുന്നത്.

മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

ശബരിമലയും മാളികപ്പുറവും മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ നടക്കും.

ശബരിമല മേൽശാന്തിക്കായി 14 പേരും മാളികപ്പുറത്തിന് 13 പേരുമാണ് സാധ്യത പട്ടികയിൽ.

രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളും സന്നിധാനത്ത് പുരോഗമിക്കുന്നു. 22ന് തീർത്ഥാടകർക്ക് നിയന്ത്രണമുണ്ടാകും.

English Summary:

Unnikrishnan Potti’s statement in the Sabarimala gold heist case has revealed a major conspiracy involving Travancore Devaswom officials. He stated that the plot began when he had applied as a sponsor and that Kalpesh’s involvement was part of the plan. Investigators suspect that the stolen gold was divided among the conspirators. Meanwhile, the Sabarimala temple will be opening today for Thulam month poojas, and the reinstallation of gold-plated door panels will be taking place with court approval. The selection of chief priests (Melshanthi) will be held tomorrow, with preparations underway ahead of the President’s visit.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം മേടം: വിദ്യാഭ്യാസ രംഗത്ത്...

900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി: എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി

എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ...

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം: ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം;

കണ്ണൂർ: തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം പുകയുന്നു. പാട്യം...

കേരളം ആരുടെ കൈകളിലേക്ക്? വിധി നിശ്ചയിക്കാൻ ഇനി 72 മണിക്കൂർ;പോരാട്ടം തീപ്പാറുന്ന അവസാന നിമിഷങ്ങൾ!

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചക്രം അടുത്ത അഞ്ച് വർഷം ആര് തിരിക്കും? ആകാംക്ഷയുടെ...

വോട്ട് ചെയ്യാൻ ബൈക്ക് ടാക്സിയിൽ ഫ്രീയായി പോകാം എന്ന് കരുതിയോ? ഊബറിന് എട്ടിന്റെ പണി കൊടുത്ത് ഇലക്ഷൻ കമ്മീഷൻ;

കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ ഓൺലൈൻ ടാക്സി...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി മടിക്കേരി (കർണാടക): തടിയന്റമോൾ കർണാടകത്തിലെ...

Related Articles

Popular Categories

spot_imgspot_img