News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

വിപണി കിഴടക്കാൻ രാജാക്കന്മാർ എത്തി ഐകൂ 12 സീരിസ് വിപണിയിൽ

വിപണി കിഴടക്കാൻ  രാജാക്കന്മാർ എത്തി  ഐകൂ 12 സീരിസ് വിപണിയിൽ
November 20, 2023

ഫോൺ വിപണിയിൽ ഇപ്പോഴും രാജാക്കന്മാർ തന്നെയാണ് ഐകൂ ഫോണുകൾ . ഇപ്പോഴിതാ ഐകൂ 12 5ജി, ഐകൂ 12 5ജി പ്രോ സ്മാർട്ട്ഫോണുകൾ അടങ്ങുന്ന ഐകൂ 12 സീരിസിന് വേണ്ടി കാത്തിരിപ്പാണ് ഇന്ത്യൻ വിപണി .നവംബർ 7നാണ് ആഗോള വിപണിയിൽ ഫോൺ അവതരിപ്പിച്ചത്. ഇതിലുള്ള ഐകൂ 12 5ജി സ്മാർട്ട്ഫോൺ കമ്പനി ഇന്ത്യൻ വിപണിയിലെത്തിക്കുകയാണ്. ഡിസംബർ 12ന് ഈ ഡിവൈസ് രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് വിവോയുടെ സബ് ബ്രാന്റായ ഐകൂ വ്യക്തമാക്കിയിട്ടുണ്ട്.

ഐകൂ 12 5ജി സ്മാർട്ട്ഫോൺ ആമസോണിൽ ലഭ്യമാകുമെന്ന സൂചനകൾ നൽകികൊണ്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ മോഡലിന്റെ ഒരു മൈക്രോസൈറ്റ് ലൈവായിട്ടുണ്ട്. ചൈനയിൽ ഐകൂ 12 5ജിയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 3,999 യുവാൻ ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 45,000 രൂപയോളമാണ്. 16 ജിബി + 512 ജിബി, 16 ജിബി + 1 ടിബി വേരിയന്റുകളുടെ വില യഥാക്രമം 4,299 , 4,699 , 53,000 രൂപ എന്നിങ്ങനെയാണ്.

ഡിസ്പ്ലെയും പ്രോസസറും

ഐകൂ 12 5ജി സ്മാർട്ട്ഫോണിൽ 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1.5K (1,260×2,800 പിക്‌സൽ) റസലൂഷനാണുള്ളത്. 144Hz വരെ റിഫ്രഷ് റേറ്റും HDR10+ സപ്പോർട്ടുമായി വരുന്ന ഡിസ്പ്ലെയ്ക്ക് 20:9 ആസ്പക്റ്റ് റേഷിയോവും ഉണ്ട്. അഡ്രിനോ 750 ജിപിയുവിനൊപ്പം ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ഇത് ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റാണ്. ആൻഡ്രോയിഡ് 14 ബേസ്ഡ് ഒക്സിജൻ ഒഎസ് 4ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറകൾ

മറ്റ് ഐകൂ സ്മാർട്ട്ഫോണുകളെ പോലെ മികച്ച ക്യാമറ യൂണിറ്റുമായിട്ടാണ് ഐകൂ 12 5ജി സ്മാർട്ട്ഫോണും വരുന്നത്. മൂന്ന് പിൻ ക്യാമറകളായിരിക്കും ഈ ഫോണിലുണ്ടാവുക. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റലെ പ്രൈമറി ക്യാമറ 50-മെഗാപിക്സൽ 1/1.3-ഇഞ്ച് സെൻസറാണ്. 100X ഡിജിറ്റൽ സൂമോടുകൂടിയ 64-മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, അൾട്രാ വൈഡ് ഉള്ള 50-മെഗാപിക്സൽ വെഡ് ആംഗിൾ ക്യാമറ എന്നിവയും ഫോണിലുണ്ട്. ഹാൻഡ്‌സെറ്റിന്റെ ഫ്രണ്ട് ക്യാമറ 16 മെഗാപിക്‌സൽ സെൻസറാണ്.


ബാറ്ററി

ഐകൂ 12 5ജി സ്മാർട്ട്ഫോണിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള വലിയ ബാറ്ററിയാണുള്ളത്. 120W ഫാസ്റ്റ് ചാർജിങ്ങാണ് ഫോണിലുള്ളത്. 5,000mAh ബാറ്ററി പായ്ക്ക് ധാരാളം സമയം ബാക്ക് അപ്പ് നൽകുന്നു. സുരക്ഷയ്ക്കായി ഐകൂ 12 5ജി സ്മാർട്ട്ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഈ ഡിവൈസിന് 203 ഗ്രാം ഭാരമാണുള്ളത്. മികച്ച കണക്റ്റവിറ്റി ഓപ്ഷനുകളാണ് ഐകൂ 12 5ജി സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത.

Read Also വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സുപ്രധാന മുന്നറിയിപ്പുമായി സുപ്രീംകോടതി

Related Articles
News4media
  • Technology
  • Top News

സ്വകാര്യതാനയം; മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

News4media
  • Kerala
  • Technology

വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന വിവാഹ ക്ഷണക്കത്തുകള്‍ വഴി പുതിയ തട്ടിപ്പ് ! പണവും മാനവും പോ...

News4media
  • News
  • Technology

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ്; ഫീസ് 50 ഡോളർ; മാറ്റത്തിനൊരുങ്ങി ഈ രാജ്യം

News4media
  • India
  • National
  • News
  • Technology

‘രാജ്യത്തുടനീളം 40 ഡാറ്റാ സെ​ന്ററുകൾ തുടങ്ങിക്കഴിഞ്ഞു, ദിവസം 500 സൈറ്റുകളുടെ പണി പുരോഗമിക്കുന്...

News4media
  • Kerala
  • Top News

ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്ത് സർക്കാർ ഡോക്ടർ ; പ്രതിഷേധം ശക്തം ; ഡോക്ടർക്ക് ഇന...

News4media
  • Technology

പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ് ; ഇനി വലിയ ഫയൽ ഷെയർ ചെയ്യുന്നത് ഈസിയാണ്

News4media
  • Technology

വൺ പ്ലസ് 12ആർ മുട്ടാൻ നിൽക്കണ്ട ; ഇത് വേറെ ലെവൽ

News4media
  • Entertainment

രശ്മിക’യുടെ ഹോട്ട് വീഡിയോ വൈറൽ ! നിയമനടപടി എടുക്കണമെന്ന് ബച്ചൻ

News4media
  • Technology

ഇത്രയും വില കുറവിൽ ഒരു സ്മാർട്ട് ഫോൺ സ്വപ്നങ്ങളിൽ മാത്രം : ഐടെൽ ഐടെൽ എ05എസ് വിപണിയിലെത്തി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]