എത്ര കഴിച്ചാലും മതിവരാത്ത ബട്ടര്‍ ഗാര്‍ലിക് പ്രോണ്‍സ് എന്ന റെസ്‌റ്റോറന്റ് വിഭവം ഇനി നമ്മുടെ വീടുകളിലും തയാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
1.ചെമ്മീന്‍ – അരക്കിലോ
2.മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍</p>
എണ്ണ – മൂന്നു വലിയ സ്പൂണ്‍
ഉപ്പ് – അര ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
3.വെണ്ണ – 100 ഗ്രാം
4.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍
5.വറ്റല്‍മുളകു ചതച്ചത് – രണ്ടു വലിയ സ്പൂണ്‍
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍
6.മല്ലിയില – രണ്ടു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചെമ്മീന്‍ തൊണ്ടും നാരും കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക.
ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിച്ചു അരമണിക്കൂര്‍ വയ്ക്കുക.
പാനില്‍ വെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റുക.
വഴന്നു വരുമ്പോള്‍ ചെമ്മീന്‍ ചേര്‍ക്കുക.
മുക്കാല്‍ വേവാകുമ്പോള്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വരട്ടിയെടുക്കുക.
മല്ലിയില വിതറി വിളമ്പാം.