രണ്ടരക്കോടി വാങ്ങിയിട്ട് യൂറോപ്പില്‍ പോയി: കുഞ്ചാക്കോ ബോബനെതിരെ നിര്‍മാതാവ്

നടന്‍ കുഞ്ചാക്കോ ബോബനെതിരെ ‘പദ്മിനി’ സിനിമയുടെ നിര്‍മ്മാതാവ് സുവിന്‍ കെ വര്‍ക്കി. 25 ദിവസത്തെ ഷൂട്ടിന് രണ്ടരക്കോടിയാണ് താരം പ്രതിഫലമായി വാങ്ങിയതെന്നും എന്നിട്ടും ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ സഹകരിച്ചില്ലെന്നും സുവിന്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറയുന്നു. സിനിമയെ പ്രമോട്ട് ചെയ്യുന്നതിനേക്കാള്‍ അദ്ദേഹത്തിന് ആവശ്യം കൂട്ടുകാരുമൊത്ത് യൂറോപ്പില്‍ ഉല്ലസിക്കുന്നതായിരുന്നെന്ന് പോസ്റ്റില്‍ കുറിക്കുന്നു.

ഒരു കാര്യം സത്യസന്ധമായി പറയുന്നു. ‘പദ്മിനി’ സിനിമ ഞങ്ങള്‍ക്ക് ലാഭം നല്‍കിയ സിനിമയാണ്. അതിന്റെ ബോക്‌സ് ഓഫീസ് കണക്ക് എത്രയാണെങ്കിലും ഈ സിനിമ ഞങ്ങള്‍ക്കു ലാഭമാണ്. ചിത്രീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മിടുക്കന്മാരായ പ്രൊഡക്ഷന്‍ ടീമിനും സംവിധായകന്‍ സെന്നയ്ക്കും എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി. എന്നാല്‍ ഒരു ഫിലിം മേക്കര്‍ എന്ന നിലയിലും കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലും തിയേറ്റര്‍ പ്രതികരണമാണ് പ്രധാനം. അവിടെയാണ് തിയേറ്ററുകളിലേക്ക് ആദ്യ കാല്‍വയ്പ് ലഭിക്കാന്‍ അതിലെ നായക നടന്റെ താരപരിവേഷത്തിന്റെ ചാരുത ആവശ്യമായി വരുന്നത്

പദ്മിനി സിനിമയ്ക്കു വേണ്ടി അതിന്റെ നായക നടന്‍ വാങ്ങിയത് രണ്ടരക്കോടി രൂപയാണ്. അഭിമുഖങ്ങളിലോ പ്രമോഷന്റെ ഭാഗമായുള്ള ടിവി പരിപാടികളില്‍പോലുമോ അദ്ദേഹം പങ്കെടുത്തില്ല. സിനിമയുടെ റോ ഫൂട്ടേജ് കണ്ട, അദ്ദേഹത്തിന്റെ ഭാര്യ നിയോഗിച്ച ഈ സിനിമയുടെ മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്റ് ഞങ്ങള്‍ പദ്ധതിയിട്ടിരുന്ന എല്ലാ പ്രമോഷണല്‍ പ്ലാനുകളും തള്ളിക്കളഞ്ഞു. ഇതേ ദുരവസ്ഥ തന്നെയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ടുമൂന്നു സിനിമകളുടെ നിര്‍മാതാക്കള്‍ക്കും സംഭവിച്ചത്. അതുകൊണ്ട് ആരെങ്കിലും ഇതിനെക്കുറിച്ച് തുറന്നുപറയണമെന്ന് തോന്നി.

ഇദ്ദേഹം സഹനിര്‍മാതാവായ സിനിമകള്‍ക്ക് ഇത് സംഭവിക്കില്ല. എല്ലാ അഭിമുഖങ്ങള്‍ക്കും നിന്നുകൊടുക്കുകയും ടിവി പരിപാടികളില്‍ അതിഥിയായി എത്തുകയും ചെയ്തു. എന്നാല്‍ പുറത്തുനിന്നുള്ള ആളാണ് നിര്‍മ്മാതാവെങ്കില്‍ ഈ പരിഗണനയൊന്നും ഉണ്ടാകില്ല. അദ്ദേഹത്തിന് സിനിമ പ്രമോട്ട് ചെയ്യുന്നതിനേക്കാള്‍ ആവശ്യം കൂട്ടുകാരുമൊത്ത് യൂറോപ്പില്‍പോയി ഉല്ലസിക്കുന്നതാണ്. 25 ദിവസത്തെ ഷൂട്ടിനു വേണ്ടിയാണ് അദ്ദേഹം 2.5 കോടി പ്രതിഫലമായി മേടിച്ചത്.

 

spot_imgspot_img
spot_imgspot_img

Latest news

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

Other news

കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകന് ദാരുണാന്ത്യം

കണ്ണൂർ: വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു. കണ്ണൂർ ഇരിട്ടിയി പുന്നാട് വെച്ചാണ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് വീണ്ടും ഇ ഡി സമൻസ്

ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എം പിയ്ക്ക്...

‘നിങ്ങളുടെ സമയം അവസാനിച്ചു, നിങ്ങളുടെ ആക്രമണം ഇന്ന് മുതൽ നിർത്തണം’; ഹൂതികളോട് ട്രംപ്

വാഷിങ്ടൺ: യമനിലെ ഹൂതി വിമതർക്കെതിരെ സൈനിത നടപടി ശക്തമാക്കാൻ ഒരുങ്ങി അമേരിക്ക....

ചിറങ്ങരയിൽ ഇറങ്ങിയത് പുലി തന്നെയെന്ന് സ്ഥിരീകരണം

തൃശൂർ: ചിറങ്ങരയിൽ പുലിയിറങ്ങിയതായി സ്ഥിരീകരിച്ച് വനം വകുപ്പ്. വീട്ടുമുറ്റത്തു ചങ്ങലയിൽ പൂട്ടിയിട്ടിരുന്ന...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!