web analytics

ക്രിസ്തുമത വിശ്വാസികൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്കില്ലല്ലോ? എംഎം ലോറൻസിന്റെ മകൾ ആശ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു കൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ക്രിസ്തുമത വിശ്വാസികൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്കില്ലല്ലോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു സുപ്രിം കോടതി അപ്പീൽ തള്ളിയത്.

നേരത്തെ ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്ന പെൺമക്കളുടെ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് മകൾ സുപ്രീംകോടതിയെ സമീപിച്ചത്. എല്ലാ വശവും പരിശോധിച്ചാണ് ഹൈക്കോടതി നടപടി എന്ന് സുപ്രിം കോടതി പറഞ്ഞു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചായിരുന്നു തള്ളിയത്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ നേരത്തെ വിധി പറഞ്ഞത്. സിം​ഗിൾ ബെഞ്ചും ഈ ഹർജി തള്ളിയിരുന്നു. പെൺമക്കളായ സുജാതയും, ആശയുമാണ് ഹർജിയുമായി കോടതിയിലെത്തിയത്. നേരത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ തെളിവെടുപ്പിലടക്കം രണ്ട് സാക്ഷികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സാക്ഷിമൊഴികൾ അവിശ്വസിക്കേണ്ടതില്ലെന്ന് കണ്ടെത്തിയാണ് ആശ ലോറൻസിൻറെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ കൂത്തുപറമ്പ്: പൊലീസുകാരന്റെ...

ഹോർമൂസ് അടച്ചതോടെ പുതിയ വ്യാപാര റൂട്ടിലേക്ക് സൗദി–യുഎഇ; ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക അനുമതി

ഹോർമൂസ് അടച്ചതോടെ പുതിയ വ്യാപാര റൂട്ടിലേക്ക് സൗദി–യുഎഇ; ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക...

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം മേടം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ...

തട്ടിപ്പ് കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ

തട്ടിപ്പ് കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ കൊച്ചി: ജോലി വാഗ്ദാനം ചെയ്ത്...

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവ കവാസാക്കി രോഗം സ്ഥിരീകരിച്ചു; കുട്ടികളിലെ കടുത്ത പനിയും ചുവന്ന കണ്ണുകളും നിസ്സാരമാക്കരുത്; ലക്ഷണങ്ങൾ ഇവയാണ്

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവമായ കവാസാക്കി രോഗം സ്ഥിരീകരിച്ചു കട്ടപ്പന സഹകരണ ആശുപത്രിയിൽ...

Related Articles

Popular Categories

spot_imgspot_img