താഴേക്ക് വരാൻ വിസമ്മതിച്ചു; ഓർഡർ റദ്ദാക്കി ഭക്ഷണം കഴിച്ച് ഡെലിവറി ബോയ്
അർധരാത്രിയിൽ കസ്റ്റമർ ഓർഡർ ചെയ്ത ഭക്ഷണം കഴിക്കുന്ന സൊമാറ്റോ ഡെലിവറി ബോയിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
ഡെലിവറി എക്സിക്യൂട്ടീവായ അങ്കുർ താക്കൂറാണ് വീഡിയോ പങ്കുവച്ചത്.
പുലർച്ചെ 2.30-ന് ഡെലിവറിയുമായി എത്തിയപ്പോഴാണ് സംഭവം ഉണ്ടായതെന്ന് അങ്കുർ പറയുന്നു.
താഴേക്ക് വരാൻ വിസമ്മതിച്ച കസ്റ്റമർ
ബൈക്ക് താഴെ പാർക്ക് ചെയ്ത് മുകളിലേക്ക് പോകാൻ സുരക്ഷാ പ്രശ്നമുണ്ടെന്നതിനാലാണ് കസ്റ്റമറോട് താഴേക്ക് വരാൻ ആവശ്യപ്പെട്ടതെന്ന് അങ്കുർ വ്യക്തമാക്കി.
എന്നാൽ പണമടച്ചതിനാൽ ഭക്ഷണം നേരിട്ട് വാതിൽക്കൽ എത്തിക്കണമെന്ന് കസ്റ്റമർ ആവശ്യപ്പെടുകയും ബാൽക്കണിയിൽ നിന്ന് ബഹളം വെക്കുകയും ചെയ്തുവെന്നാണ് യുവാവിന്റെ ആരോപണം.
ഓർഡർ റദ്ദാക്കി ഭക്ഷണം കഴിച്ചു
താഴേക്ക് വരാൻ കസ്റ്റമർ തയ്യാറാകാതിരുന്നതോടെ, ‘ഓർഡർ മുകളിലെത്തിക്കുകയോ അല്ലെങ്കിൽ കാൻസൽ ചെയ്യുകയോ ചെയ്യൂ’ എന്നാണ് കസ്റ്റമർ പറഞ്ഞതെന്ന് അങ്കുർ പറയുന്നു.
തുടർന്ന് ഓർഡർ റദ്ദാക്കി ആ ഭക്ഷണം താൻ കഴിച്ചതായും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ ഇരട്ട പ്രതികരണം
വീഡിയോ വൈറലായതോടെ നെറ്റിസൺസിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടു.
ഡെലിവറി ബോയിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയപ്പോൾ, ഡോർസ്റ്റെപ്പ് ഡെലിവറിക്ക് പണമടച്ചാൽ ഭക്ഷണം വാതിൽക്കൽ തന്നെ എത്തിക്കണമെന്നും, അതിന് തയ്യാറാകാത്തവർ ജോലി ചെയ്യരുതെന്നും പറഞ്ഞവരുമുണ്ട്.
English Summary:
A video of a Zomato delivery executive eating a customer’s cancelled order has gone viral over social media. The rider claimed the customer refused to come downstairs late at night, leading to an argument and cancellation. The incident has sparked mixed reactions online, with many supporting the rider while others stressed the importance of doorstep delivery.









