web analytics

വെറും 4.5 മണിക്കൂർ കൊണ്ട് എ ഐ സൗജ്യനമായി പഠിക്കാം; കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി

ന്യൂഡൽഹി:നിർമ്മിത ബുദ്ധി (Artificial Intelligence – AI) എല്ലാവർക്കും എളുപ്പത്തിൽ പഠിക്കാവുന്ന രീതിയിൽ പരിചയപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ഒരു പുതിയ പഠനപദ്ധതി ആരംഭിച്ചു.

‘യുവ എ.ഐ ഫോർ ഓൾ’ (Yuva AI for All) എന്ന പേരിലാണ് സൗജന്യ പഠന പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.

ഏഴു വയസ്സുകാരനും എഴുപതു വയസ്സുകാരനും ഒരുപോലെ പഠിച്ചു പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഈ പഠനമോഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്.

ആകെ 4.5 മണിക്കൂർ ദൈർഘ്യമുള്ള ഈ ഓൺലൈൻ കോഴ്സ്, സ്വയം പഠിക്കാവുന്ന Self-paced Learning ത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി. മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ സാധാരണ ജനങ്ങളിൽ നിന്ന് പഠിതാക്കളിലേക്കും തൊഴിൽരംഗത്തുള്ളവരിൽ നിന്നും വീട്ടമ്മമാരിലേക്കും വരെ എല്ലാവർക്കും എ.ഐയുടെ അടിസ്ഥാനപരവും ആവശ്യമുള്ളതുമായ അറിവുകൾ കൈവരിക്കാനാണ് ഈ നീക്കം.

എന്തുകൊണ്ട് ഈ പദ്ധതി?

ടെക്‌നോളജിയുടെ വളർച്ചയോടൊപ്പം ആരോഗ്യ, വിദ്യാഭ്യാസം, വ്യവസായം, തൊഴിൽ മേഖലകള്‍, കൃഷി തുടങ്ങിയ മേഖലകളിൽ മുതൽ ദിനസഹചര്യങ്ങളിലേക്കും വരെ എ.ഐയുടെ വിപുലമായ ഉപയോഗം വർധിച്ചുവരികയാണ്.

ഒരു രാജ്യത്തിന്റെ ഡിജിറ്റൽ വളർച്ചയും തൊഴിൽ സാധ്യതകളും ഗണ്യമായി നിർണയിക്കുന്ന മേഖലയായി എ.ഐ മാറി കൊണ്ടിരിക്കെയാണ് ഈ പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്.


സത്യത്തിന് മുന്നിൽ പാകിസ്ഥാൻ കെട്ടിച്ചമച്ച കഥകൾ തകരുന്നു; ഫ്രഞ്ച് നാവികസേനയുടെ പ്രതികരണം വൈറൽ

എ.ഐയെ മനസ്സിലാക്കി ഉപയോഗിക്കാൻ കഴിവുള്ള ഒരു പുതിയ തലമുറ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.

കോഴ്സിൽ എന്തൊക്കെ ഉണ്ട്?

എ.ഐയുടെ അടിസ്ഥാനങ്ങൾ ,ദിനചര്യയിലെ എ.ഐ പ്രയോഗങ്ങൾ ,ഡിജിറ്റൽ സുരക്ഷയും നതികതയും,എ.ഐ ഉപയോഗിച്ച് തൊഴിൽപരമായ കഴിവ് വികസനം
എന്നിങ്ങനെ ആറ് ലഘു മോഡ്യൂളുകളായി പഠനം ക്രമീകരിച്ചിരിക്കുന്നു.

എവിടെ ലഭിക്കും? സർട്ടിഫിക്കറ്റ് ഉണ്ടോ?

ഈ കോഴ്സ് FutureSkills Prime, iGOT Karmayogi ഉൾപ്പെടെ വിവിധ ദേശീയ പ്ലാറ്റ്ഫോംമുകളിൽ സൗജന്യമായി ലഭ്യമാകും. പഠനം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിക്കും.

ഇന്ത്യ എ.ഐ മിഷന്‍റെ ഭാഗമായ ഈ പദ്ധതി ഒരുകോടി പൗരന്മാർക്ക് എ.ഐ അടിസ്ഥാന അറിവ് നൽകുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയതാണ്.

‘ടെക്‌നോളജി എല്ലാവർക്കും’ എന്ന ആശയം ശക്തിപ്പെടുത്തുന്ന, ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള വലിയ ചുവടുവെപ്പായി വിദഗ്ധർ പദ്ധതി വിലയിരുത്തുന്നു.

English Summary

The Government of India has launched a free online AI learning program called ‘Yuva AI for All’ to help citizens understand basic Artificial Intelligence. The 4.5-hour self-paced course is available on national platforms like FutureSkills Prime and iGOT Karmayogi, and provides an official certificate upon completion. The initiative is part of the India AI Mission, aiming to train one crore citizens in AI and promote a digitally skilled generation.

spot_imgspot_img
spot_imgspot_img

Latest news

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

Other news

ഇറാൻ രാഷ്ട്രീയത്തിൽ പുതിയ യുഗം; ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി മകൻ മൊജ്താബ ഖമനയി അധികാരത്തിലേക്ക്..?

ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി മൊജ്താബ ഖമനയി അധികാരത്തിലേക്ക്..? ഇറാനിൽ ദശാബ്ദങ്ങളായി...

ദുബായ് അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചു തീപിടിത്തം; നഗരം പൂർണ്ണ സുരക്ഷിതമെന്ന് മീഡിയ ഓഫീസ്

ദുബായ് അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചു തീപിടിത്തം ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന്...

ശൈലജ പേരാവൂരിലേക്ക്; ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ പി.കെ. ശ്യാമള… സിപിഎം സ്ഥാനാർഥി പട്ടിക

ശൈലജ പേരാവൂരിലേക്ക്; ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ പി.കെ. ശ്യാമള... സിപിഎം സ്ഥാനാർഥി...

നായകൾക്ക് കന്നിമാസം, തവളകൾക്ക് മഴക്കാലം, പക്ഷികൾക്ക് വസന്തകാലം….മനുഷ്യർക്കെന്തുകൊണ്ട് ‘ഇണചേരൽ സീസൺ’ ഇല്ല?

നായകൾക്ക് കന്നിമാസം, തവളകൾക്ക് മഴക്കാലം, പക്ഷികൾക്ക് വസന്തകാലം….മനുഷ്യർക്കെന്തുകൊണ്ട് ‘ഇണചേരൽ സീസൺ’ ഇല്ല? മൃഗങ്ങളിൽ...

ഒരു കാലത്ത് മലയാളത്തിന്റെ മരുമകള്‍; മൂന്ന് വിവാഹബന്ധങ്ങള്‍…വിവാദങ്ങളും വിജയംകൊണ്ടും തീർത്ത ജീവിതം; ‘തായ് കിഴവി’യിലൂടെ വീണ്ടും കരിയർ ബെസ്റ്റ്

ഒരു കാലത്ത് മലയാളത്തിന്റെ മരുമകള്‍; മൂന്ന് വിവാഹബന്ധങ്ങള്‍…വിവാദങ്ങളും വിജയംകൊണ്ടും തീർത്ത ജീവിതം;...

Related Articles

Popular Categories

spot_imgspot_img