web analytics

ലഹരിക്കേസ്; യുട്യൂബർ റിൻസി മുംതാസിന് ജാമ്യം

ലഹരിക്കേസ്; യുട്യൂബർ റിൻസി മുംതാസിന് ജാമ്യം

കൊച്ചി: ലഹരി കേസിൽ പോലീസ് അറസ്റ്റ് ചെയ്ത യൂട്യൂബർ റിൻസി മുംതാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എംഡിഎംഎ കൈവശം വച്ചെന്ന പേരിലായിരുന്നു റിൻസിയെ അറസ്റ്റ് ചെയ്തത്.

എന്നാൽ പിടികൂടിയത് എംഡിഎംഎ അല്ല മെത്തഫെറ്റമിൻ ആണെന്നായിരുന്നു പരിശോധനയിൽ കണ്ടെത്തിയത്. കൂടാതെ പിടികൂടിയ ലഹരി വാണിജ്യ അളവിനേക്കാൾ കുറവാണെന്നതും പരിഗണിച്ച് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിക്കുകയായിരുന്നു.

ജൂലൈ ഒൻപതിനാണ് കൊച്ചി പാലച്ചുവടുള്ള ഫ്ലാറ്റിൽ നിന്നു റിൻസിയും സുഹൃത്ത് യാസർ അറാഫത്തും ലഹരിയുമായി അറസ്റ്റിലായത്. അന്നു മുതൽ റിമാൻഡിലായിരുന്നു റിൻസി. 20.55 ഗ്രാം എംഡിഎംഎ പിടിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

എന്നാൽ പ്രോസിക്യൂഷൻ വാദം തെറ്റാണെന്നും താൻ ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്നുമാണ് റിൻസി കോടതിയിൽ വാദിച്ചത്. ജൂലൈ ഒൻപതു മുതൽ കസ്റ്റഡിയിലാണെന്നും അതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്നും റിൻസി വാദിച്ചു.

എന്നാൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. മെത്തഫെറ്റമിന്‍ ആയതിനാലും, വാണിജ്യ അളവിൽ കുറവായതിനാലും എൻഡിപിഎസ് വകുപ്പ് 37 കേസിൽ ബാധകമാകില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവിന്റെ പരാക്രമം. കണ്ണൂര്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപത്താണ് സംഭവം. പഴയങ്ങാടി സ്വദേശി ബാദുഷ ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

ഇയാളെ പിടിച്ചുമാറ്റാനെത്തിയവരെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ പ്രതിയെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്ത് ആര്‍പിഎഫിനു കൈമാറി. ഇയാളുടെ പരാക്രമം കാരണം മൂന്ന് ട്രെയിനുകളാണ് വൈകിയത്.

പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ ട്രാക്കില്‍ ഇരുപ്പുറപ്പിച്ച പ്രതിയെ ട്രാക്കിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരാണ് ആദ്യം കണ്ടത്. മാറാന്‍ പറഞ്ഞവരോട് അസഭ്യം പറയുകയും കല്ലെറിയാന്‍ ശ്രമിക്കുകയും ചെയ്തു.

പിന്നാലെ ആത്മഹത്യ ഭീഷണി മുഴക്കി ട്രാക്കിൽ കിടക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാളെ പഴയങ്ങാടി പൊലീസെത്തി പിടിച്ചുമാറ്റി.

അതിനിടെ ഒരു ഗുഡ്‌സ് ട്രെയിനും രണ്ടു പാസഞ്ചര്‍ ട്രെയിനുകളും സ്റ്റേഷനു സമീപം പിടിച്ചിട്ടു.

ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉളളതായി പൊലീസ് പറയുന്നു. കണ്ണൂരില്‍ നിന്നെത്തിയ ആര്‍പിഎഫ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. ട്രെയിന്‍ തടഞ്ഞതടക്കമുളള വകുപ്പുകള്‍ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Summary: YouTuber Rinzy Mumtaz, who was arrested in a drug case for allegedly possessing MDMA, has been granted bail by the High Court.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

Related Articles

Popular Categories

spot_imgspot_img