ദിയയ്ക്കും അശ്വിനും കുഞ്ഞ് പിറന്നു
സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ളവരാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും കുടുംബവും. യൂട്യൂബ് ചാനലിലൂടെ അവർ അവരുടെ എല്ലാ സന്തോഷ നിമിഷവും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ മകളും യുട്യൂബറും ബിസിനസുകാരിയുമായ ദിയ കൃഷ്ണ അമ്മയായി എന്ന വാർത്തയാണ് പുറത്തു വരുന്നത്.
നടൻ കൃഷ്ണ കുമാറാണ് തന്റെ മകൾ അമ്മയായ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ദിയ ഒരു ആൺ കുഞ്ഞിനാണ് ജന്മം നൽകിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണ കുമാർ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.
“നമസ്കാരം സഹോദരങ്ങളെ..വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി”, എന്നായിരുന്നു വീട്ടിലെ ഏറ്റവും പുതിയ സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ കുറിച്ചത്.
നടന്റെ പോസ്റ്റിനു പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. ഗർഭിണിയായതു മുതലുള്ള വിശേഷങ്ങളെല്ലാം ദിയ തന്നെ യൂട്യൂബിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു.
പ്രസവത്തിനായി ആശുപത്രിയിലെത്തിയ വിവരം പറഞ്ഞ് ഇന്ന് ദിയ വീഡിയോ പങ്കുവച്ചിരുന്നു. ‘മേക്കപ്പ് സാധനങ്ങളെല്ലാം ഞാൻ ആശുപത്രിയിലേക്ക് എടുത്തു. കാരണം എന്റെ കുഞ്ഞ് എന്നെ ട്രെൻഡിയായി കണ്ടാൽ മതി. മുഖക്കുരുവൊക്കെ വച്ച മമ്മിയായി കാണരുത് എന്ന് ദിയ വീഡിയോയിൽ പറയുന്നുണ്ട്.
എന്ത് ഭംഗിയുള്ള മമ്മിയെന്ന് വിചാരിച്ചുവേണം കുഞ്ഞ് വരാൻ. മുഖക്കുരു ഉണ്ടെങ്കിൽ കൊള്ളില്ല എന്നല്ല. കുരു ഉണ്ടെങ്കിലും ഞാൻ ഗ്ലാമറാണ്. ഒരു എക്സ്ട്രാ കോൺഫിഡൻസിനുവേണ്ടിയാണ് എന്നും ദിയ വീഡിയോയിൽ വ്യക്തമാക്കി.
2024 സെപ്റ്റംബർ അഞ്ചിനായിരുന്നു ദിയ കൃഷ്ണയുടേയും അശ്വിന്‍ ഗണേശിന്‍റെയും വിവാഹം നടന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് അശ്വിന്‍. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ ആയിരുന്നു താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ദിയ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
‘അശ്വിൻ രാത്രി വിളിച്ചിട്ട് പൂവാലനെ പോലെ സംസാരിക്കും’; അവന്‍ മണ്ണുവാരി തിന്നാറില്ലെന്ന് ദിയ, കമന്റ് വൈറൽ
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ് നടന്‍ കൃഷ്ണ കുമാറിന്റെ മകളും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥപനത്തിലെ സാമ്പത്തിക തട്ടിപ്പ്.
നടിമാരടക്കം നിരവധി പേരാണ് കൃഷ്ണ കുമാറിനെയും കുടുംബത്തെയും പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട ഒരു റീലിലെ ദിയയുടെ മറുപടി വൈറലാകുകയാണ്.
കേസിൽ കുറ്റാരോപിതയുമായ യുവതിയുടെ വീഡിയോക്ക് താഴെയാണ് ദിയ കമന്റിട്ടത്. ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷ് രാത്രി ഫോണ്‍ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്ന യുവതിയുടെ ആരോപണത്തിനാണ് ദിയ മറുപടി നല്‍കിയിരിക്കുന്നത്.
”രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭര്‍ത്താവ് പായ്ക്ക് ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നത്. രാത്രി ഒരു മണിക്കും രണ്ട് മണിക്കും വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്ന് ചോദിക്കും.
പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നത്” എന്നാണ് വീഡിയോയില്‍ യുവതി ആരോപിക്കുന്നത്. എന്നാൽ ”വീട്ടില്‍ ബിരിയാണി ആണ് മോളെ. മണ്ണുവാരി അവന്‍ തിന്നാറില്ല” എന്നായിരുന്നു ദിയയുടെ മറുപടി.
ഇന്നത്തെ മികച്ച കോമഡി അവാര്‍ഡ് ഈ പെണ്‍കുട്ടിക്ക് എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്. പിന്നാലെ ദിയ കൃഷ്ണ മറുപടിയുമായി എത്തുകയായിരുന്നു.
ദിയയുടെ ചുട്ട മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ ഈ കമന്റിന് ഒരു ലക്ഷത്തിലധികം ലൈക്ക് ആണ് ലഭിച്ചിരിക്കുന്നത്.
ദിയയ്ക്ക് പിന്തുണയുമായി താരങ്ങളുമെത്തുന്നുണ്ട്. ‘ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം’ എന്നാണ് നടി സ്വാസിക കമന്റ് ചെയ്തിരിക്കുന്നത്. ഇവരെ ജയിലില്‍ കൊണ്ടു പോകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് എന്നും സ്വാസിക കമന്റിൽ പറയുന്നു.
Summary: YouTuber and entrepreneur Diya Krishna has become a mother. The news was shared by her father, popular actor Krishnakumar, bringing joy to their fans and followers.