ആലപ്പുഴ: ആലപ്പുഴയിൽ രോഗിയുമായി പോയി കൊണ്ടിരുന്ന ആംബുലൻസിന് കുറുകെ കാറിട്ട് യുവാക്കളുടെ വെല്ലുവിളി. ഡ്രൈവർക്ക് നേരെ കയ്യേറ്റ ശ്രമവും നടന്നു. താമരക്കുളം വൈയ്യാങ്കരയിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്.(youths stopped car in front of ambulance carrying patient)
ആനയടിയിൽ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ഇതിനിടെയാണ് യുവാക്കളുടെ സംഘം വഴി തടഞ്ഞ് ഡ്രൈവറിനെ ആക്രമിക്കാൻ ശ്രമിച്ചത്. ആംബുലൻസ് ഹോണടിച്ചതാണ് അതിക്രമത്തിന് പ്രകോപനമായതെന്നാണ് പൊലീസ് നൽകുന്ന വിവരം.
Read Also: ഫിലിംഫെയർ പുരസ്‌കാരങ്ങൾ; മികച്ച മലയാളം നടൻ കുഞ്ചാക്കോ ബോബൻ;ദർശന നടി; തെലുങ്കിൽ തിളങ്ങി ദുൽഖർ