അധികൃതർ നടപടി കർശനമാക്കിയതോടെ മൂന്നാർ ഗ്യാപ് റോഡിലെ അപകടയാത്രകൾ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉടുമ്പന്‍ചോലയില്‍ ഓടുന്ന കാറിന്റെ ഡോറിലിരുന്ന് യുവാക്കളുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. Youths’ dangerous journey in a moving car in Udumbanchola
ഉടുമ്പന്‍ചോല കല്ലുപാലം ആനക്കല്ല് റോഡില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവമെന്നാണ് സൂചന. തെലുങ്കാല രജിസ്‌ട്രേഷന്‍ വാഹനത്തിന്റെ ഇരുവശങ്ങളിലെ ഡോറില്‍ ഇരുന്നാണ് നാലു യുവാക്കള്‍ സാഹസികമായി യാത്ര ചെയ്തത്.
പിറകില്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും ഉടുമ്പന്‍ചോല പോലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു.