മയക്കുമരുന്നിന് അടിമയായ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 19 ലേറെ യുവാക്കള്‍ക്ക് എയ്ഡ്‌സ് രോഗബാധ. Youth infected with AIDS in nainital
രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ ആണ്. രോഗബാധിതയും മയക്കുമരുന്ന് അടിമയുമായ പെണ്‍കുട്ടി പണത്തിനായി പ്രാദേശത്തെ നിരവധി യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
ഈ പെണ്‍കുട്ടിയില്‍ നിന്നാണ് ഈ യുവാക്കള്‍ക്ക് രോഗബാധയുണ്ടായതെന്നാണ് കരുതപ്പെടുന്നത്.
രാംനഗറില്‍ രോഗലക്ഷണത്തെ തുടര്‍ന്ന് നിരവധി യുവാക്കള്‍ സര്‍ക്കാരിന്റെ പ്രത്യേക പരിശോധന കേന്ദ്രത്തിലെത്തുകയായിരുന്നു. ടെസ്റ്റ് നടത്തിയതില്‍ വലിയൊരു വിഭാഗം യുവാക്കളിലും രോഗം സ്ഥിരീകരിച്ചതോടെ സംഭവം പുറംലോകം അറിഞ്ഞു.
സംഭവത്തിന്റെ ഗൗരവം അധികാരികള്‍ മനസ്സിലാക്കിയതോടെ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് രോഗവ്യാപനത്തിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞത്.
പെണ്‍കുട്ടിയുടെ മയക്കുമരുന്ന് ഉപയോഗമാണ് സംഭവങ്ങൾക്ക് പിന്നിലെന്നും നൈനിറ്റാളിലെ ഒരു ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവര്‍ക്ക് ആവശ്യമായ ചികിത്സയും കൗണ്‍സിലിങ്ങും നല്‍കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗബാധിതയും മയക്കുമരുന്ന് അടിമയുമായ പെണ്‍കുട്ടി പണത്തിനായി പ്രാദേശത്തെ നിരവധി യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
സംഭവം വാര്‍ത്തയായതോടെ നൈനിറ്റാള്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഹരിഷ് ചന്ദ്ര പന്ത് ഉള്‍പ്പടെയുള്ളവര്‍ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.