web analytics

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ കാണുന്നൂള്ളൂ പ്രവർത്തകരെ കൂട്ടാൻ ആളില്ലെന്നും യുവാക്കളെ കൂടെ നിർത്താൻ എസ്എഫ്‌ഐക്ക് മാത്രമേ കഴിയുന്നൂള്ളൂ…

എന്നുള്ള മുതിർന്ന നേതാവ് പിജെ കുര്യന്റെ വിമർശനത്തിന് മറുപടി നൽകാനുളള നെട്ടോട്ടത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള യുവനേതാക്കൾ.

എന്നാൽ സംഘടനയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ഒരു മുതിർന്ന നേതാവ് പറയുന്നതിൽ കാര്യമുണ്ടോ എന്ന് ചിന്തിക്കാൻ ഇവർ ശ്രമിക്കുന്നതേയില്ല എന്നതാണ് യാഥാർഥ്യം.

അതിനു പകരം അവിടേയും ഇവിടേയും മന്ത്രിമാർക്ക് നേരെ നടക്കുന്ന പ്രതിഷേധങ്ങളെ വലിയ സംഭവമായി കാണിക്കുകയാണ് ചെയ്യുന്നത്.

ഒരു വിഷയം ഏറ്റെടുത്ത് തുടർ സമരങ്ങൾ യൂത്ത് കോൺഗ്രസ് നടത്തുന്നില്ല. ഈ വിമർശനം ശരിവയ്ക്കുന്നതാണ് സമീപകാല സംഭവങ്ങൾ. സർക്കാരിന്റെ ഓരോ വീഴ്ചകളിലും ഒന്നോ രണ്ടോ ദിവസം മാത്രം സമരം നടത്തി ആ ചടങ്ങ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.

കേരളത്തിലെ ആരോഗ്യ മേഖലയിലെ പോരായ്മകൾ ഇടത് അനുകൂലിയായ ഡോ: ഹാരിസ് ചിറക്കൽ ചൂണ്ടികാട്ടിയപ്പോൾ ആ വിഷയത്തിൽ പ്രതിഷേധം തുടങ്ങി. ഇതിനിടയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ ബിന്ദു എന്ന വീട്ടമ്മ കെട്ടിടം ഇടിഞ്ഞു വീണ് മരിച്ചത്.

ഇതോടെ ആരോഗ്യമന്ത്രി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയായിരുന്നു. എന്നാൽ രണ്ട് ദിവസം കൊണ്ട് തന്നെ അതിന്റെ ആവേശം കെട്ടടങ്ങഇ.

കീം പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. മന്ത്രി ബിന്ദുവിന് നേരെ ചിലയിടങ്ങളിലെ കരിങ്കൊടി പ്രതിഷേധം ഒഴികെ പ്രസ്താവനകളിലെ വിമർശനങ്ങൾ മാത്രമാണ് ഉയർന്നത്.

ഇത് പോലെയാണ് കഴിഞ്ഞ കുറച്ച് നാളുകളായുള്ള യൂത്ത് കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനം. ഇതിനൊപ്പമാണ് വയനാട് ദുരിത ബാധിതർക്കായി പണം പിരിച്ചത് സംബന്ധിച്ച് യൂത്ത് കോൺഗ്രസുകാർ തന്നെ വിമർശനം ഉന്നയിച്ചത്.

എത്ര പിരിച്ചു എന്ന് പോലും വ്യക്തമാക്കാതെ യൂത്ത് കോൺഗ്രസ്

ഡിവൈഎഫ്‌ഐ 20 കോടി പിരിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. എന്നാൽ എത്ര പിരിച്ചു എന്ന് പോലും വ്യക്തമാക്കാതെ യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നത്.

വിവാദമുയർന്നോപ്പോൾ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു കണക്ക് പറഞ്ഞെങ്കിലും അതിലെ സുതാര്യത ഇപ്പോഴും ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് തന്നെ രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ തുടങ്ങിയ യുവനേതാക്കളുടെ പ്രവർത്തനത്തിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു.

റീൽസ് പ്രവർത്തനം മാത്രമാണ് നടത്തുന്നതെന്നും ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുന്നില്ലെന്നും ആയിരുന്നു ഉയർന്നുവന്ന പ്രധാന വിമർശനം.

പിവി അൻവറുമായി ഇനി ചർച്ചയില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ച ശേഷം പാതിരാത്രി സ്വന്തം നിലയിൽ അൻവറിന്റെ വീട്ടിൽ പോയി ചർച്ച നടത്തി ഒരു സൂപ്പർ നേതാവ് ആകാനുള്ള ശ്രമവും രാഹുൽ നടത്തിയിരുന്നു, ഇതൊക്കെ കോൺഗ്രസിനെ ചെറുതായല്ല ജനങ്ങളുടെ ഇടയിൽ നാണം കെടുത്തിയത്.

ഈ പ്രശ്നങ്ങൾ തന്നെയാണ് പിജെ കുര്യനെ പോലെ ഒരു നേതാവും ഇപ്പോൾ പറഞ്ഞത്. അതിലെ മുന്നറിയിപ്പ് മനസിലാക്കി പ്രവർത്തിക്കാതെ പറഞ്ഞ നേതാവിനെ ഒരു ബഹുമാനവുമില്ലാതെ പരിഹസിക്കുകയാണ് രാഹുൽ മാങ്കുട്ടത്തിൽ അടക്കമുളളവർ ചെയ്യുന്നത്.

ഇത് തിരുത്തേണ്ടത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടക്കമുളള നേതാക്കളാണ്.

ENGLISH SUMMARY:

Youth Congress leaders, including Rahul Mankootathil, are scrambling to respond to the criticism made by senior Congress leader P.J. Kurien, who remarked that Youth Congress leaders are seen only on TV and lack the ability to mobilize workers. He further stated that only the SFI is capable of keeping youth actively engaged.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്രകാലമായി; ക്ഷുഭിതനായി മുഖ്യമന്ത്രി

പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്രകാലമായി; ക്ഷുഭിതനായി മുഖ്യമന്ത്രി ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട...

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം...

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി...

സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി

സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി മൂന്നാർ: വാഗുവരൈ...

Related Articles

Popular Categories

spot_imgspot_img