web analytics

സിപിഎം നേതാവിനെതിരെ ഫേസ്ബുക്കിൽ കമന്‍റിട്ടതായി ആരോപണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ കാൽ തല്ലിയൊടിച്ചു

ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ കാൽ തല്ലിയൊടിച്ചു. സിപിഎം നേതാവിനെതിരെ ഫേസ്ബുക്കിൽ കമന്‍റിതട്ടതായി ആരോപണത്തെ തുടർന്നാണ് സംഭവം എന്നാണു സംശയം. കുമളി മൂന്നാം മൈൽ സ്വദേശി ജോബിൻ ചാക്കോയെയാണ് ജീപ്പിൽ എത്തിയ സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. സി പി എം പ്രവർത്തകരണ് ജോബിനെ ആക്രമിച്ചതെന്നാണ് ആരോപണം. സി പി എമ്മിനെതിരായ സമൂഹ മാധ്യമ പ്രതികരണത്തെ തുടർന്നായിരുന്നു ആക്രമണമെന്നാണ് ആരോപണം. ഫേസ്ബുക്കിൽ കമന്റ് ഇട്ടതിൽ ജോബിനെതിരെ സിപിഎം കുമളി ലോക്കൽ കമ്മിറ്റി പൊലീസിൽ ഇന്നലെ പരാതി നൽകിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നാളെ സ്റ്റേഷനിൽ ഹാജരാകാൻ ജോബിനോട് വണ്ടിപ്പെരിയാർ പോലീസ് നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയായിരുന്നു ആക്രമണം.

രാത്രി എട്ടു മണിയോടെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ മൂന്നാം മൈൽ കുരിശുപള്ളിക്ക് സമീപമായിരുന്നു സംഭവം. ജീപ്പിൽ എത്തിയ സംഘം ഇരുമ്പ് ആണി തറച്ച തടി കഷണങ്ങൾ ഉപയോഗിച്ച് ജോബിന്റെ ഇടത്തേ കാൽ തല്ലിയൊടിച്ചു. കാലിൽ ആഴത്തിൽ മുറിവും കൈക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റതിനാൽ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Also read: നവകേരള സദസിനെ വിമർശിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു; വനം വകുപ്പ് ഉദ്യോ​ഗസ്ഥനു സസ്‌പെൻഷൻ

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

തടികുറക്കാൻ പോയ സ്ത്രീകൾക്ക് താടി വളരുമോ? മസിൽ ഡിസ്മോർഫിയെ വല്ലാത്തൊരു മാനസീകാവസ്ഥയാണ്

തടികുറക്കാൻ പോയ സ്ത്രീകൾക്ക് താടി വളരുമോ? മസിൽ ഡിസ്മോർഫിയെ വല്ലാത്തൊരു മാനസീകാവസ്ഥയാണ് ശരീരപരിപാലനത്തിനായി...

എയർ ടാക്സി ഈവർഷം തന്നെ, ഒപ്പം നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക് യുഗത്തിലേക്ക്

എയർ ടാക്സി ഈവർഷം; നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക്...

കൂട്ടുകാർക്കൊപ്പം കുളത്തിൽ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളത്തിൽ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിൽ...

കൂട്ടബലാത്സംഗത്തിന് കടുത്ത ശിക്ഷ; യുവാക്കൾക്ക് 75 വർഷം ജയിൽ

കൂട്ടബലാത്സംഗത്തിന് കടുത്ത ശിക്ഷ; യുവാക്കൾക്ക് 75 വർഷം ജയിൽ ആലപ്പുഴ: ആലപ്പുഴ ചാരുംമൂടിൽ പ്രായപൂർത്തിയാകാത്ത...

നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥി സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ ....

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ...

Related Articles

Popular Categories

spot_imgspot_img