വണ്ടി റോഡിനു കുറുകെയിട്ട് പെട്രോൾ ചോദിച്ചു, കൊടുക്കാത്തതിന് യുവാക്കൾക്ക് ക്രൂരമർദ്ദനം; പ്രതിക്ക് തടവും പിഴയും
തൃശൂർ കുന്നംകുളത്ത് പെട്രോൾ കൊടുക്കാത്തതിനാൽ യുവാക്കളെ റോഡിൽ തടഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ടുവർഷം 15 ദിവസം തടവും 1200 രൂപ പിഴയും ശിക്ഷ
കുന്നംകുളം ആലത്തൂരിൽ താമസിക്കുന്ന കരുമത്തിൽ വീട്ടിൽ വിജീഷിനെ ഇരുമ്പ് പൈപ്പ് കൊണ്ടും, ക്രിക്കറ്റ് ബാറ്റ് കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
തെക്കേ അങ്ങാടി പഴുന്നാന വീട്ടിൽ ജെറീഷിനെ(39് ) ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി രണ്ടുവർഷം 15 ദിവസം തടവും 1200 പിഴയും ശിക്ഷയായി വിധിച്ചത്.
2018 ജൂലൈ 22ന് രാത്രി 11.10 നാണ് സംഭവം. വിജീഷ് കൂട്ടുകാരെയും കൂട്ടി ബൈക്കിൽ കുന്നംകുളത്ത് നിന്ന് വീട്ടിലേക്ക് പോകുന്ന സമയം കുന്നംകുളം മക്കാലിക്കാവ് അമ്പലത്തിനടുത്തുള്ള വൈഎംസിഎ റോഡിൽ ആയിരുന്നു സംഭവം.
വീട്ടുമുറ്റത്ത് പുലി; രണ്ടു വയസുകാരന് തലനാരിഴ രക്ഷ
രണ്ടാംപ്രതി ജെറീഷും ,മറ്റു പ്രതികളായ കുന്നംകുളം കുറുക്കൻപാറയിലുള്ള ഉപ്പുങ്ങൽ വീട്ടിൽ സുധീറും(44 വയസ്സ് ),
കുന്നംകുളം തെക്കേ പുറത്തുള്ള ചെറുവത്തൂർ വീട്ടിൽ ചുമ്മാർ സജിയും(35 വയസ്സ്) കൂടിയാണ് ആക്രമണം നടത്തിയത്.
കൂടി മോട്ടോർസൈക്കിൾ റോഡിന് കുറുകെയിട്ട് വിജീഷിനെയും കൂട്ടുകാരെയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പെട്രോൾ ചോദിച്ചു.
ഇവർ കൊടുക്കാതെ വന്നതോടെ പ്രതികൾ ഇരുമ്പ് പൈപ്പും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് വിജേഷിന് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച കൂട്ടുകാരെയും പ്രതികൾ ആക്രമിച്ചു, തുടർന്ന് സംഭവസ്ഥലത്തുനിന്ന് പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ട വിജീഷിന് കൂട്ടുകാർ ചേർന്ന് ചികിത്സയ്ക്കായി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ഒന്നാംപ്രതി സുധീർ ഒളിവിലാണ്. മൂന്നാം പ്രതി സജിയെ ഒരു വർഷം 15 ദിവസം തടവിനും, 10200 രൂപ പിഴയടക്കുന്നതിനും പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം തടവിനും ശിക്ഷിച്ചിരുന്നു.
ശിക്ഷിക്കപ്പെട്ട ജെറിഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമം ലംഘിച്ചതിൽ തടവിൽപെട്ടയാളും കുന്നംകുളം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്.
കുന്നംകുളം പോർക്കുളത്ത് വീടിനു മുന്നിൽ പള്ളിപ്പെരുന്നാൾ കണ്ടു നിന്നിരുന്ന മധ്യവയസ്‌കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ ജെറീഷിന് ഏഴുവർഷം കഠിനതടവിനും 5000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചിരുന്നു.
പ്രോസിക്യൂഷൻ ഒൻപത് സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും തൊണ്ടിമുതലകളും തെളിവായി ഹാജരാക്കുകയും ചെയ്തു. കു
ന്നംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന അബ്ദുൽ ഹക്കീം. എ രജിസ്റ്റർ ചെയ്ത കേസിൽ , കുന്നംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന എം. അഭിലാഷ് ആദ്യാന്വേഷണം നാസ്ഡാത്തി.
തുടർന്ന് കുന്നംകുളം പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന വി .എസ് .സന്തോഷാണ് അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് കെ.ആർ. രജിത്കുമാർ ഹാജരായി. കോർട്ട് ലൈസൻ ഓഫീസർ ആയ അസിസ്റ്റൻറ് സബ്ബ് ഇൻസ്പക്ടർ പി .ജെ .സാജനും പ്രോസിക്യൂഷനെ സഹായിച്ചിരുന്നു.









