തിരുവനന്തപുരം: മദ്യലഹരിയിൽ വിജിലൻസ് സി ഐ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. തിരുവനന്തപുരം കഴക്കൂട്ടം കരിയിൽ സ്വദേശി വിനോദ് കുമാറാണ് പരാതി നൽകിയത്. മർദനത്തിൽ പരിക്കേറ്റ വിനോദ് ചികിത്സയിലാണ്.(Youth brutally beaten by CI in Thiruvananthapuram)
വിജിലൻസ് സി ഐ അനൂപ് ചന്ദ്രനെതിരെയാണ് വിനോദ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സിറ്റി ഗ്യാസ് ലൈനിന്റെ നിർമ്മാണത്തിനായി റോഡ് ബ്ലോക്ക് ചെയ്തതാണ് മർദ്ദിച്ചതെന്നാണ് ആരോപണം. അദിതി സോളാർ ഗ്യാസ് ഏജൻസിയുടെ പിആർഒ ആയ വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പൈപ്പ് ലൈനിന്റെ നിർമ്മാണം നടന്നിരുന്നത്. സി ഐ അനൂപ് ചന്ദ്രൻ മദ്യ ലഹരിയിലായിരുന്നുവെന്നും യുവാവ് ആരോപിച്ചു.
അതേസമയം വിനോദ് തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് സിഐയും പൊലീസില്‍ പരാതി നല്‍കി. എന്നാൽ അയാളുടെ ജാതി ഏതാണെന്ന് തനിക്കറിയില്ല. ജാതി വിളിച്ച് ആക്ഷേപിച്ചട്ടില്ലെന്നും വിനോദ് പ്രതികരിച്ചു.