തിരുവനന്തപുരം: പതിനെട്ടുകാരിയെ പൊന്മുടിയിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ.
വട്ടിയൂർകാവ് സ്വദേശി മുരുകൻ(35) ആണ് അറസ്റ്റിലായത്. ജോലി വാങ്ങിനൽകാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പതിനെട്ടുകാരിയെ പൊന്മുടിയിലെത്തിച്ചതെന്ന് പോലീസ് പറയുന്നു.
ഒരു ഓഫീസിൽ ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ വിളിച്ച് വരുത്തിയത്.
ഇൻർവ്യൂവിന് തയ്യാറായെത്തിയ പതിനെട്ടുകാരിയെ ഇയാൾ കാറിൽ കയറ്റി പൊന്മുടിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.
തുടർന്ന് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പൊന്മുടിയിൽ എത്തിയതിന് പിന്നാലെ മുറി എടുക്കാനുള്ള ശ്രമവും പ്രതി നടത്തിയിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ പെൺകുട്ടിയുമായി തിരികെ മടങ്ങുകയായിരുന്നു.
വീട്ടിലെത്തിയതിന് പിന്നാലെ പെൺകുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
രക്ഷിതാക്കളാണ് പിന്നീട് പൊലീസിൽ പരാതി നൽകിയത്. കാറിൽ വച്ച് ഇയാൾ പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്.