web analytics

കടുവയല്ല, ഇത്തവണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ കുടുങ്ങി…വനം വകുപ്പിന്റെ പരാതിയിൽ ജെറിനെ പിടികൂടി പോലീസ്

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വനം വകുപ്പിന്റെ പരാതിയിൽ കരുവാരക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിനെയാണ് പോലീസ് പിടികൂടിയത്.

കരുവാരക്കുണ്ട് തേയില തോട്ടത്തിന് സമീപത്തുനിന്ന് ശനിയാഴ്ച പകർത്തിയതാണെന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ പ്രചരിച്ചതോടെ നാട്ടുകാരും ആശങ്കയിലായിരുന്നു. തുടർന്ന വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.

പ്രദേശത്ത് കടുവയുടെതെന്ന് തോന്നിക്കുന്ന കാൽപ്പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടത്താൻ കഴിയാതെ വന്നതോടെ സംശയം തോന്നിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ജെറിനെ ചോദ്യം ചെയ്യുകയായിരുന്നു.

ആദ്യം താൻ പകർത്തിയതാണെന്ന് പറഞ്ഞെങ്കിലും കൂടുതൽ ചോദ്യം ചെയ്തതോടെ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ജെറിൻ സമ്മതിച്ചു. ടെലിവിഷൻ ചാനലുകളിൽ മാത്രമാണ് താൻ കടുവയെ നേരിട്ട് കണ്ടിട്ടുള്ളതെന്ന് ജെറിൻ പറഞ്ഞിരുന്നു

ചൂണ്ടയിൽ കുരുങ്ങിയത് 400 കിലോ തൂക്കമുള്ള മത്സ്യം; കുതിച്ചുപാഞ്ഞെങ്കിലും കരക്കെത്തിച്ചു; വിറ്റത് 85100 രൂപയ്ക്ക്

തിരുവനന്തപുരം: വറുതിയിലായ വിഴിഞ്ഞം തീരത്തിന് ആവേശം പകർന്ന് വള്ളക്കാരുടെ ചൂണ്ടയിൽ കുടുങ്ങിയത് ഭീമൻ സ്രാവ്. രണ്ടു മാസത്തിനുള്ളിൽ ഇവിടെ ലഭിച്ചത് ഇത്തരത്തിലുള്ള പത്തിലധികം അച്ചിണി സ്രാവുകളാണ്.

ഇന്നലെ ലഭിച്ച കൂറ്റൻ സ്രാവിന് 400 കിലോയോളം തൂക്കമുണ്ടായിരുന്നു. വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധത്തിന് പോയ തോമസ് എന്നയാളിൻ്റെ വള്ളത്തിലാണ് സ്രാവിനെ കിട്ടിയത്.

കഴിഞ്ഞ ദിവസവും ഇവിടെനിന്നും അച്ചിണി സ്രാവിനെ ലഭിച്ചിരുന്നു. വലിയ ചൂണ്ടയിൽ കൊരുക്കുന്ന സ്രാവിനെ മണിക്കൂറുകളുടെ ശ്രമഫലമായാണ് വള്ളത്തിൽ കയറ്റുന്നത്.

85100 രൂപയ്ക്കാണ് ഈ മത്സ്യം ലേലത്തിൽ പോയത്. ചൂണ്ടയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവിൽ തൊഴിലാളികൾ കീഴടക്കി കരയിൽ എത്തിക്കുകയായിരുന്നു. വറുതിയിലായ തീരത്ത് തുടർച്ചയായി കൂറ്റൻ സ്രാവുകൾ എത്തുന്നത് മത്സ്യ തൊഴിലാളികൾക്ക് ആവേശം പകരുന്നുണ്ട്.

കുംഭമാസത്തിലും ചെമ്മീൻ ചാടി പോകുന്നു; കർഷകർ പ്രതിസന്ധിയിൽ; കാരണം ഇതാണ്

വൈപ്പിൻ: വൃശ്ചികമാസത്തിൽ മാത്രം സംഭവിച്ചിരുന്ന വേലിയേറ്റം കുംഭമാസമാസത്തിലും തുടരുന്നതിനാൽ വൈപ്പിൻ മേഖലയിലെ ചെമ്മീൻ കെട്ടുകാരും സാമ്പത്തിക പ്രതിസന്ധിയിലായി.

ശക്തമായ വേലിയേറ്റത്തെ തുടർന്ന് ചെമ്മീൻ കെട്ടുകൾ നിറഞ്ഞ് കവിഞ്ഞ് പറമ്പുകളിലേക്കും തോടുകളിലേക്കും ഒഴുകുകയാണ്.

ഹാച്ചറികളിൽ നിന്ന് വാങ്ങി കെട്ടുകളിൽ നിക്ഷേപിച്ച് വളർത്തിയിരുന്ന ചെമ്മീൻ കുഞ്ഞുങ്ങളും ഞണ്ടുകളും കെട്ട് നിറഞ്ഞ് പുറത്തേക്ക് ഒഴുകി പോയതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്.

മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇവയുടെ വിളവെടുപ്പ് നടത്തേണ്ടത്. എന്നാൽ കടുത്ത വേലിയേറ്റം മൂലം ഈ മാസങ്ങളിൽ കെട്ടുകൾ കാലിയാകുന്ന അവസ്ഥയിലാണെന്ന് കെട്ടുടമകളും ലേലം പിടിച്ച് നടത്തുന്നവരും പറയുന്നു.

ഏപ്രിൽ 15 വരെ മാത്രമാണ് ചെമ്മീൻ കൃഷിക്ക് നിയമം അനുവദിക്കുന്നത്. അതിനുശേഷം ചെമ്മീൻ കെട്ടുകൾ പൊക്കാളി കൃഷിക്കായി രൂപപ്പെടുത്തണമെന്നാണ് ചട്ടം.

മാർച്ച് , ഏപ്രിൽ മാസങ്ങളിൽ മാത്രമാണ് ചെമ്മീനുകളും മീനുകളും ഞണ്ടുകളും പിടിച്ച് വിൽക്കുന്നതിലൂടെ ആറ് മാസ കാലാവധിയിൽ ചെലവെല്ലാം തിരിച്ച് പിടിച്ച് കർഷകർക്ക് എന്തെങ്കിലും മിച്ചം പിടിക്കാൻ കഴിയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ...

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ കോഴിക്കോട്: ലഹരിക്കടിമയായ മകനെ...

‘ജയ്ഹിന്ദ്’ വിളിച്ചു, പിന്നാലെ ചിരിയടക്കാനാവാതെ പൊട്ടിച്ചിരിച്ചു; വർക്കല നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ നാടകീയ രംഗങ്ങൾ

വർക്കല: നഗരസഭയിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അരങ്ങേറിയത് തികച്ചും അപ്രതീക്ഷിതവും കൗതുകകരവുമായ...

തൊഴിലുറപ്പ് നിയമം മാറി; 125 ദിവസം ജോലി വൈകിയാൽ തൊഴിലില്ലായ്മ പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ മേഖലയുടെ സാമ്പത്തിക നട്ടെല്ലായിരുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്...

Related Articles

Popular Categories

spot_imgspot_img