സർക്കിൾ ഇൻസ്പെക്ട റെ ആക്രമിച്ച് കാപ്പ കേസിലെ പ്രതി. പ്രതിയെ പിടികൂടുന്നതിനിടെയാണ് സർക്കിൾ ഇൻസ്പെക്ടർക്ക് കുത്തേറ്റത്. ഒല്ലൂർ എസ്ച്ച്ഒ ഫർഷാദിനാണ് പരിക്കേറ്റത്. ഗുണ്ടയായ അനന്തുമാരിയാണ് ആക്രമിച്ചത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ആക്രമിക്കുകയായിരുന്നു. Youth accused in Kappa case threatens to bomb station.
കാപ്പ പ്രതിയെ വിട്ടയച്ചില്ലെങ്കിൽ സ്റ്റേഷനിൽ ബോംബ് വച്ച് തകർക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഫോൺ സന്ദേശം ലഭിച്ചതിന് ശേഷം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മാരിമുത്തുവിനെ അറസ്റ്റ് ചെയ്യാൻ പോയതായിരുന്നു.
ഈ സമയത്താണ് ആക്രമണം നടന്നത്. മാരിമുത്തു ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിലാണ്. കൈക്കാണ് സിഐക്ക് കുത്തേറ്റത്. പരിക്കേറ്റ സിഐ ഫർഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.