കോട്ടയം: യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് ആണ് സംഭവം. മോസ്കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടിൽ മല്ലിക(36)യാണ് മരിച്ചത്.
സംഭവത്തിൽ ഭർത്താവ് അനീഷിനെ തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. അനീഷ് വീട്ടിൽ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുന്നത് പതിവാണ്. ഇതുമായി ബന്ധപ്പെട്ട് മല്ലിക പൊലീസിൽ പരാതി നൽകിയിരുന്നു. പരിശോധനയിൽ മല്ലികയുടെ വലത് തോൾഭാഗത്ത് മുറിവ് കണ്ടെത്തിയിട്ടുണ്ട്.
ട്രംപ് അയഞ്ഞതോടെ സ്വർണം ഉരുകി തുടങ്ങി; വിലയിൽ ഇന്നും വൻ കുറവ്
കൊച്ചി: സംസ്ഥാനത്ത് ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 496 രൂപ കുറഞ്ഞ് 71,520 രൂപയിലെത്തി. ഗ്രാമിന് 62 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണവില 8,940 രൂപയായി.
ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില 72,000 രൂപയ്ക്ക് താഴേക്ക് എത്തുന്നത്. ഗ്രാമിന്‍റെ വില 9,000 ത്തിന് താഴേക്കും എത്തിയത് സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാണ്. സംസ്ഥാനത്ത് ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74,320 രൂപയുടെ സര്‍വകാല ഉയരത്തില്‍ നിന്നും തുടര്‍ച്ചയായ ഇടിവിലാണ് സ്വർണവില പോകുന്നത്.









