സ്വർണം കണ്ടപ്പോൾ ഭ്രമം തോന്നി…വിവാഹ ദിവസം സ്വർണം മോഷണം പോയ സംഭവത്തിൽ ബന്ധുവായ യുവതി പിടിയിൽ

കണ്ണൂർ: വിവാഹ ദിവസം ഭർതൃ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണം മോഷണം പോയ സംഭവത്തിൽ യുവതി പിടിയിൽ. കരിവെള്ളൂരിലെ കല്യാണ വീട്ടിൽ നിന്നാണ് 30 പവൻ സ്വർണം നഷ്ടമായത്.

പിന്നീട് ദിവസങ്ങൾക്കുശേഷം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വരന്റെ ബന്ധുവായ യുവതിയെയാണ് പോലീസ് പിടികൂടിയത്. സ്വർണം കണ്ടപ്പോൾ ഭ്രമം തോന്നിയാണ് മോഷണമെന്ന് കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനിയായ യുവതി മൊഴി നൽകിയത്.

കല്യാണ ദിവസമായ മെയ് ഒന്നിന് രാത്രി ഏഴ് മണിയോടെയായിരുന്നു മോഷണം നടത്തിയത്. പിടിക്കപ്പെടുമെന്നായതോടെ ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്തു കൊണ്ടുവെച്ചുവെന്നും യുവതി പറയുന്നു.

ചൊവ്വാഴ്ച രാവിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടത്. പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു.

രാവിലെ കൊണ്ടുവെച്ചതായിരുന്നു. മോഷണം പോയ മുഴുവൻ ആഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു. വ്യാഴാഴ്ച വിവാഹദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങൾ മോഷണം പോയത്.

കരിവെള്ളൂരിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്നായിരുന്നു പോലീസിൽ ലഭിച്ച പരാതി. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് നിന്നും സ്വർണം കണ്ടെത്തിയത്. വൈകിട്ട് ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നായിരുന്നു പരാതി.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു....

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തി

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ...

തൃശൂരിൽ കോഴിക്കടയിൽ നിന്നും വാഹനവും പണവും മോഷ്ടിച്ച് കടന്നു; പ്രതികൾ അറസ്റ്റിൽ

തൃശൂരിൽ കോഴിക്കടയിൽ നിന്നും വാഹനവും പണവും മോഷ്ടിച്ച് കടന്നു; പ്രതികൾ അറസ്റ്റിൽ തൃശൂർ...

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിന്റെ റാണിയും – വിരാട്...

Related Articles

Popular Categories

spot_imgspot_img