നിർബന്ധിത ഹിജാബിനെതിരെ ഇറാനിൽ പരസ്യമായി വസ്ത്രമഴിച്ച് യുവതിയുടെ പ്രതിഷേധം. ടെഹ്റാനിലെ ഇസ്‌ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയിൽ ആണ് സംഭവം. പ്രതിഷേധിച്ച യുവതിയെ സർവകലാശാലയിലെ സുരക്ഷാ ജീവനക്കാർ തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. Young woman protests against mandatory hijab in Iran
നിർബന്ധിത ഹിജാബിനെതിരെയുള്ള പ്രതികരണമാണ് യുവതിയുടെ പ്രതിഷേധമെന്ന് ലെയ് ലാ എന്ന യുവതി എക്സിൽ കുറിച്ചു. യുവതിക്ക് മാനസിക വിഭ്രാന്തിയെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, യുവതിയുടെ നടപടി ബോധപൂർവമായ പ്രതിഷേധമാണെന്ന് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം.
യൂണിവേഴ്‌സിറ്റിയുടെ സെക്യൂരിറ്റി ഗാർഡുകൾ യുവതിയെ തടഞ്ഞുവെക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി വക്താവ് അമീർ മഹ്‌ജോബ് എക്‌സിൽ ഇക്കാര്യം സ്ഥിരീകരിച്ചു.
അന്വേഷണങ്ങൾക്ക് ശേഷം യുവതിയെ മിക്കവാറും മാനസികാശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
പോലീസ് സ്റ്റേഷനിൽ യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.