കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുൻവശത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ട്രെയിനിലാണ് അരയ്ക്കു താഴെയുള്ള ഭാഗം അറ്റുപോയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം.(Young man’s body found in front of train)
ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്റെ മുന്‍വശത്തായാണ് മൃതദേഹം കുടുങ്ങി കിടന്നിരുന്നത്. കോഴിക്കോട് കല്ലായി- ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയില്‍ വെച്ചാണ് അപകടം നടന്നതെന്നാണ് വിവരം. മൃതദേഹത്തിന്റെ പഴ്‌സില്‍ നിന്നും ഐഡി കാര്‍ഡ് ഉള്‍പ്പെടെ ലഭിച്ചതായും അതിഥി തൊഴിലാളിയാണെന്ന് സംശയിക്കുന്നതായും ഫറോക്ക് പൊലീസ് അധികൃതര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് മടങ്ങിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.