തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൊഴിയൂർ സ്വദേശി ഡേവിഡാണ് മരിച്ചത്. നെയ്യാറ്റിൻകരയിലെ ലോഡ്ജിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.(young man who returned from the Russian mercenary army was found dead)
ഡേവിഡ് ഒരു വര്‍ഷം മുമ്പാണ് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേർന്നത്. എന്നാൽ യുദ്ധത്തിനിടയില്‍ കാലിന് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാള്‍ മടങ്ങിയെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയ ഡേവിഡിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് നെയ്യാറ്റിൻകരയിലെ ലോഡ്ജിൽ നിന്ന് കണ്ടെത്തുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.