ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ച യുവാവ് മോതിരം വിഴുങ്ങി; ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ പുഴയില്‍ച്ചാടി

മലപ്പുറം: ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്‌ക്കായി എത്തിച്ച യുവാവ് മോതിരം വിഴുങ്ങി. മലപ്പുറം തിരൂരിലാണ് സംഭവം. മോതിരം പുറത്തെടുക്കാന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ഇയാൾ ഇറങ്ങിയോടി പുഴയില്‍ച്ചാടി.

തുടർന്ന് യുവാവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് പരിക്കുകളോടെ പുറത്തെടുത്ത് തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെട്ടം വിആര്‍സി ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്കായി വന്ന നോര്‍ത്ത് പറവൂര്‍ സ്വദേശിയായ 26കാരനാണ് മോതിരം വിഴുങ്ങിയത്.

ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ച യുവാവ് താന്‍ വഴിയില്‍വെച്ച് മോതിരം വിഴുങ്ങിയെന്ന് ആശുപത്രി അധികൃതരോട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ മോതിരം പുറത്തെടുക്കാനായി കൊണ്ടുവന്നു.

എക്‌സ്‌റേയില്‍ വയറ്റില്‍ മോതിരം കണ്ടെത്തുകയും ചെയ്തു. തുടർന്ന് മലവിസര്‍ജ്ജനത്തിനൊപ്പം മോതിരം പുറത്തുവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞ് ചികിത്സ നല്‍കി. തിരിച്ച് വിആര്‍സി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, യുവാവ് ഏറ്റിരിക്കടവ് പാലത്തിനുമുകളില്‍നിന്ന് തിരൂര്‍- പൊന്നാനിപുഴയിലേക്ക് ചാടുകയായിരുന്നു.

ഉടന്‍ സുഹൃത്തുക്കള്‍ രണ്ടുപേരും നാട്ടുകാരും ചേര്‍ന്ന് അടുത്തുള്ള തോണി ഉപയോഗിച്ച് പുഴയിലിറങ്ങി യുവാവിനെ രക്ഷിച്ചു. സാരമായ പരിക്കേറ്റ യുവാവ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത്...

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്; യുവാവിന്റെ തൊണ്ട മുറിഞ്ഞു, സംഭവം കൊല്ലത്ത്

കൊല്ലം: ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തി. കൊല്ലം ചിതറയിൽ...

കോട്ടയത്ത് പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ച് 2 മരണം

കോട്ടയം: പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കോട്ടയം കോടിമത...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

പിതൃസഹോദരന്റെ ആത്മഹത്യ മനോവിഷമത്തിലാക്കി; സ്കൂൾ വിട്ട് വന്ന 5-ാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: അഞ്ചാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ആണ്...

Related Articles

Popular Categories

spot_imgspot_img