പാലക്കാട്: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. പാലക്കാട് നെന്മാറയിലാണ് സംഭവം. അയിലൂർ സ്വദേശിയാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസിൽ സംശയത്തിൻ്റെ പേരിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച ഇയാൾ ഗ്ലാസ് പൊട്ടിച്ച് ചില്ലുകഷണം വച്ച് കൈ മുറിക്കുകയായിരുന്നു.
ഇടത് കൈയിലാണ് യുവാവ് സ്വയം മുറിവേൽപ്പിച്ചത്. പരുക്കേറ്റ ഇയാളെ പൊലീസുകാർ ഉടൻ തന്നെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.