web analytics

ഭീഷണിയുമായി ഊബർ ഡ്രൈവർ, സഹോദരിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി യുവാവ്

ഭീഷണിയുമായി ഊബർ ഡ്രൈവർ, സഹോദരിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി യുവാവ്

ഡൽഹി: യാത്രാനിരക്കുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഊബർ ഡ്രൈവർ തന്റെ സഹോദരിയെ ഭീഷണിപ്പെടുത്തിയതായി അഭിഷേക് പാണ്ഡെ എന്ന യുവാവ് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി.

സംഭവത്തെക്കുറിച്ചുള്ള അനുഭവം അദ്ദേഹം ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്തിരുന്നത് വലിയതോതിൽ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.

പാണ്ഡെയുടെ വാക്കുകളിൽ, താരതമ്യേന സുരക്ഷിതമായിരിക്കും എന്ന് കരുതിയാണ് തന്റെ സഹോദരിക്ക് വേണ്ടി റൈഡ് ബുക്ക് ചെയ്തത്.

ഏകാന്തത അവസ്വാനിപ്പിക്കാൻ 75 ആം വയസ്സിൽ 35 കാരിയെ വിവാഹം ചെയ്തു; കല്യാണപ്പിറ്റേന്ന് സംഭവിച്ചത്……

എന്നാൽ, ആപ്പിൽ കാണിച്ച നിരക്കിനേക്കാൾ കൂടുതൽ പണം ഡ്രൈവർ ആവശ്യപ്പെട്ടു. ഇത് സഹോദരിയും ഡ്രൈവറും തമ്മിൽ വാക്കുതർക്കത്തിൽ കലാശിക്കുകയും പിന്നാലെ ഡ്രൈവർ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.

(ഭീഷണിയുമായി ഊബർ ഡ്രൈവർ, സഹോദരിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി യുവാവ്)

”എനിക്ക് ഐഡി ഡീആക്ടിവേറ്റ് ചെയ്താലും പ്രശ്നമില്ല. പെൺകുട്ടികൾ എങ്ങനെ യാത്ര ചെയ്യണമെന്ന് ഞാൻ പഠിപ്പിക്കും” എന്നുവച്ചാണ് ഡ്രൈവർ ഭീഷണി മുഴക്കിയത് എന്ന് പാണ്ഡെ പോസ്റ്റിൽ വ്യക്തമാക്കി.

സംഭവത്തിൽ യുവതി ഭീതിയിലായി സഹോദരനെ ഫോണിൽ വിളിക്കുകയും പിന്നീട് മറ്റൊരു റൈഡ് എടുത്ത് സ്ഥലത്ത് നിന്ന് മാറിപ്പോവുകയും ചെയ്തു.

”കൂടുതൽ പണം ആവശ്യപ്പെട്ടത് മാത്രമല്ല, അത് നൽകാൻ തയ്യാറാകാത്തപ്പോൾ സഹോദരിയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു.

ഇത്തരം സാഹചര്യത്തിൽ ബന്ധപ്പെടാനുള്ള അടിയന്തര നമ്പറൊന്നും ഊബർ നൽകിയിരുന്നില്ല” എന്നും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

സംഭവത്തെക്കുറിച്ചുള്ള പോസ്റ്റിന് നിരവധിപേർ പ്രതികരിച്ചു. പലരും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞു.

ചിലർ യുവാവിന്റെ ആരോപണത്തെ പിന്തുണച്ചും, സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള നടപടി കമ്പനികൾ ശക്തമാക്കണമെന്നും അഭിപ്രായപ്പെട്ടു.

നീറ്റ് പരീക്ഷാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് മരിച്ചു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ നീറ്റ് പരീക്ഷാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബിലാസ്പൂര്‍ സിറ്റിയിലായിരുന്നു സംഭവം. 22കാരനായ സന്‍സ്‌കര്‍ സിങാണ് സ്വയം വെടിയുതിർത്ത് മരിച്ചത്.

പരീക്ഷ സംബന്ധിച്ച് വിദ്യാർത്ഥി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. സെപ്റ്റംബര്‍ 27നായിരുന്നു സംഭവം നടന്നത്.

സംഭവ സമയത്ത് വിദ്യര്‍ത്ഥി റൂമില്‍ ഒറ്റയ്ക്കായിരുന്നു. വെടിയൊച്ച കേട്ട് വീട്ടുകാര്‍ പോയി നോക്കുമ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിദ്യാർഥിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണത്തില്‍ വ്യക്തത വരുത്താനാവൂവെന്ന് പൊലീസ് അറിയിച്ചു.

അടുത്തിടെയായി വിദ്യാർത്ഥി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായത്.

സന്‍സ്‌കര്‍ മിടുക്കനായിരുന്നുവെന്നും പഠനകാര്യത്തില്‍ നല്ല കഠിനാധ്വാനി ആയിരുന്നുവെന്നും സുഹൃത്തുക്കളും അയല്‍വാസികളും പറയുന്നു.

ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി

ചെന്നൈ: കരൂരിൽ വിജയ് നയിക്കുന്ന ടിവികെ റാലിക്കിടെയുണ്ടായ മരണത്തിൽ മനംനൊന്ത് പാർട്ടിയുടെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ജീവനൊടുക്കിയത്.

തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തിൽ ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.

ഡിഎംകെയ്ക്ക് പുറമെ ദുരന്തത്തിൽ പൊലീസിനും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചു.28-ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.

റാലിയിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ എത്തിയതോടെയായിരുന്നു അപകടം സംഭവിച്ചത്.

പരിപാടിയിൽ പങ്കെടുക്കുന്നതിനായി ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. സ്ഥലത്ത് കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും പാലക്കാട്∙ വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ...

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ തിരുവനന്തപുരം∙ ഇടുക്കി ഡാമിലെ...

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ കൊച്ചി∙...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ തൃശൂർ∙ പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ...

Related Articles

Popular Categories

spot_imgspot_img